ദേ, ഇതാണ് ഷവർ ‘അമ്മ’- ചിരിപടർത്തി ഒരു കുറുമ്പി; വിഡിയോ
നിഷ്കളങ്കതയുടെ പര്യായമാണ് കുഞ്ഞുങ്ങൾ. അവർക്ക് ലോകത്തിന്റെ കളങ്കം എന്തെന്നറിയില്ല. അതുകൊണ്ടുതന്നെ സഹജീവികളോട് കുഞ്ഞുങ്ങൾക്കുള്ള സ്നേഹം വളരെയധികം സത്യസന്ധമാണ്. അതുപോലെ തന്നെ അവരുടെ രസകരമായ സംസാരങ്ങൾക്കും ആരാധകർ ഏറെയാണ്. സംസാരിക്കാൻ പഠിച്ചുതുടങ്ങുന്ന സമയത്ത് സംഭവിക്കുന്ന തെറ്റുകളും അത് കേൾക്കുമ്പോൾ വരുന്ന ചിരിയും വളരെ രസകരമാണ്.
ഇപ്പോഴിതാ, ഒരു കുഞ്ഞു മിടുക്കിയുടെ രസകരവും നിഷ്കളങ്കവുമായ നിമിഷങ്ങളാണ് ചിരി പടർത്തുന്നത്. ഷവർമ കാണിച്ചിട്ട് ഇതെന്താണെന്നു ചോദിക്കുമ്പോൾ നിഷ്കളങ്കതയോടെ കുട്ടി പറയുകയാണ് ഷവർ ‘അമ്മ’ എന്ന്. ചോദിക്കുന്ന ആളിലും ചിരി നിറയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ഹിറ്റായി കഴിഞ്ഞു. കഴിഞ്ഞ ഏതാനും നാളുകളായി കുട്ടികളുടെ രസകരമായ കാഴ്ചകൾ ശ്രദ്ധനേടാറുണ്ട്.
മുൻപ് പരിക്കേറ്റ പിതാവിനെ ആശ്വസിപ്പിക്കുന്ന ഒരു കുഞ്ഞിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. പരിക്കേറ്റ് ഊന്നുവടിയുടെ സഹായത്തോടെ നടക്കുകയാണ് അച്ഛൻ. ഒരു കസേരയിൽ ഇരിക്കാൻ അദ്ദേഹം ശ്രമിക്കുമ്പോൾ കുഞ്ഞുമകൻ സഹായവുമായി എത്തി. കൊച്ചുകുട്ടിയുടെ സഹാനുഭൂതി എല്ലാവരേയും വിസ്മയിപ്പിച്ചു. ഒട്ടേറെ ആളുകൾ കുഞ്ഞിന്റെ ഈ സ്നേഹപൂർണമായ വിഡിയോ ഏറ്റെടുത്തുകഴിഞ്ഞു. ‘എന്തൊരു കുഞ്ഞു സഹായി. ഈ ആഴ്ച നിങ്ങൾ കാണുന്ന ഏറ്റവും ഹൃദയസ്പർശിയായ വിഡിയോകളിൽ ഒന്ന്’- വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നു.
കുഞ്ഞുങ്ങളുടെ കുറുമ്പുകൾക്കും കുസൃതി നിറഞ്ഞ സംസാരങ്ങൾക്കുമെല്ലാം സമൂഹമാധ്യമങ്ങളിൽ വളരെയധികം സ്വീകാര്യതയുണ്ട്. വളരെ നിഷ്കളങ്കമാണ് കുട്ടികളുടെ മനസ് എന്നതുകൊണ്ടുതന്നെ അവരുടെ ഒരു സംസാരവും രസകരമായിരിക്കും.
Story highlights-Funny video of girl eating shawarma