മനോഹരമായ കാഴ്ചകൾ സമ്മാനിച്ച് ട്രെയിനിൽ ഒരുക്കിയ ഹോട്ടൽ…

June 5, 2022

വ്യത്യസ്തമായ രുചിഭേങ്ങൾ അന്വേഷിച്ച് പോകുന്നവരാണ് നമ്മളിൽ മിക്കവരും വായിക്ക് രുചിയുള്ള ഭക്ഷണത്തിനൊപ്പം ഭക്ഷണശാലയിലും അല്പം വെറൈറ്റി ഉണ്ടെങ്കിലോ.. എങ്കിൽ ഹാപ്പി അല്ലേ.. അങ്ങനെ രുചിയിലും രുചിശാലയിലും വ്യത്യസ്തത തേടുന്നവർ മുഴുവൻ പോകേണ്ട ഒരിടമുണ്ട്. പറഞ്ഞുവരുന്നത് ട്രെയിൻ ഹോട്ടലിനെക്കുറിച്ചാണ്, പേര് കേട്ടപ്പോൾ തന്നെ ഒരു ട്രെയിൻ ഹോട്ടലാക്കി മാറ്റിയതാകാം എന്ന് മനസ്സിലായിക്കാണും, എന്നാൽ ഈ ട്രെയിൻ ഹോട്ടലിന് ഇനിയുമുണ്ട് നിരവധി പ്രത്യേകതകൾ.

ഒഴുകികൊണ്ടിരിക്കുന്ന ഒരു നദിക്ക് കുറുകെ ഒരു പാലം. ആ പാലത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിന്‍. അതിലാണ് നാം പറഞ്ഞുവരുന്ന ഈ ഹോട്ടൽ ഒരുക്കിയിരിക്കുന്നത്. ആദ്യ കാഴ്ച്ചയിൽ ഒരു ട്രെയിൻ നിർത്തിയിട്ടിരിക്കുന്നതാണ് എന്ന് മാത്രമേ തോന്നുകയുള്ളൂ. എന്നാൽ സൂക്ഷിച്ചു നോക്കിയാല്‍ അറിയാം അതൊരു ട്രെയിനല്ല ഹോട്ടലാണെന്ന്.

ഈ ഹോട്ടൽ സ്ഥിതിചെയ്യുന്നത് ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ നാഷ്ണല്‍ പാര്‍ക്കിലാണ്. ‘ക്രൂഗര്‍ ഷലാറ്റി’ എന്നാണ് ഈ തീവണ്ടി ഹോട്ടലിന്റെ പേര്. 1920-കളിലാണ് ക്രൂഗര്‍ നാഷ്ണല്‍ പാര്‍ക്കിലേക്ക് സന്ദര്‍ശനം അനുവദിച്ചത്. അക്കാലത്ത് അതിലെ ഓടിയിരുന്ന ഒരു തീവണ്ടി അര്‍ത്ഥരാത്രിയില്‍ സ്ഥിരമായി നിര്‍ത്തിയിട്ടിരുന്ന സ്ഥലത്താണ് പുതിയ ഹോട്ടലിന്റെ നിര്‍മിതി. അതേസമയം നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെയെത്തിയ സഞ്ചാരികളുടെ ഓര്‍മ്മയ്ക്കായാണ് ഇത്തരമൊരു ഹോട്ടല്‍ പണി കഴിപ്പിച്ചത് എന്നാണ് പറയുന്നത്.

Read also: ഇതാണ് ആ പൊട്ടിച്ചിരിക്കുന്ന മണിവീണ; പാട്ടിനൊപ്പം കുസൃതിനിറച്ച് വൈഗാലക്ഷ്മി

നാഷ്ണല്‍ പാര്‍ക്കിലെ സാബീ നദിക്ക് കുറുകെയുള്ള സെലാറ്റി പാലത്തില്‍ സ്ഥിരമായി നിര്‍ത്തിയിട്ടിരിക്കുന്ന പഴയ ട്രെയിനാണ് അധികൃതര്‍ ഹോട്ടലാക്കി മാറ്റിയത്. 31 മുറികളാണ് ഈ ആഡംബര ഹോട്ടലിലുണ്ടാവുക. പുറത്തിറങ്ങാതെ തന്നെ പാര്‍ക്കിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ മുറികളില്‍ പ്രത്യേക സൗകര്യമുണ്ടാകും. ഡൈനിങ് ഏരിയയും സ്വിമ്മിങ് പൂളുമെല്ലാം ഉണ്ടാകും പാലത്തിന് മുകളിലെ ഈ ഹോട്ടലില്‍.

story highlights: hotel made of vintage train cars that sits atop a bridge