ഇതാണ് ആ പൊട്ടിച്ചിരിക്കുന്ന മണിവീണ; പാട്ടിനൊപ്പം കുസൃതിനിറച്ച് വൈഗാലക്ഷ്മി

June 5, 2022

പ്രതിഭാശാലികളായ കുരുന്ന് ഗായകരുടെ പാട്ടിനൊപ്പം കളിയും ചിരിയും നിറയുന്ന വേദിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ഓരോ എപ്പിസോഡിലും പ്രേക്ഷകർക്കായി ഒട്ടനവധി സർപ്രൈസുകളും ഒരുക്കിവെച്ചുകൊണ്ടാണ് കുഞ്ഞുപാട്ടുകാർ പാട്ടുപാടാൻ എത്തുന്നത്. ഗംഭീരമായ ആലാപന ഭംഗികൊണ്ട് വേദിയുടെ ഹൃദയം കവരുന്ന കൊച്ചുമിടുക്കിയാണ് വൈഗാലക്ഷ്മി. ഇപ്പോഴിതാ പാട്ട് പാടാൻ വേദിയിലെത്തിയ കുഞ്ഞുമോൾ ജഡ്ജസിന് നൽകുന്ന രസകരമായ മറുപടികളാണ് വേദിയിൽ ചിരി നിറയ്ക്കുന്നത്.

വൈഗാലക്ഷ്മിയോട് ഏത് പാട്ടാണ് പാടുന്നത് എന്ന് ചോദിച്ചപ്പോൾ ‘വിരലൊന്നുമുട്ടിയാല്‍ പൊട്ടിച്ചിരിയ്ക്കുന്ന
മണിവീണക്കമ്പികളേ’ എന്നുത്തരം നൽകുന്നുണ്ട് ഈ കുഞ്ഞുമോൾ. ഉടൻതന്നെ അതെങ്ങനെയാണ് മണിവീണ കമ്പികൾ പൊട്ടിച്ചിരിക്കുന്നത് എന്ന് ചോദിക്കുമ്പോൾ നിറഞ്ഞ നിഷ്കളങ്കത പൊട്ടിച്ചിരിച്ച് കാണിക്കുകയാണ് ഈ മിടുക്കി. വൈഗക്കുട്ടിയുടെ ചിരി കേട്ട് വേദി മുഴുവൻ നിറഞ്ഞ് ചിരിക്കുന്നതും കാണാം.

അതേസമയം ഡോക്ടർ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. പി ഭാസ്‍കരന്റെ വരികൾക്ക് ജി ദേവരാജൻ സംഗീതം നൽകിയ ഗാനം പി ലീലയുടെ ശബ്ദത്തിലൂടെയാണ് മലയാളികൾ കേട്ടത്. ഈ ഗാനം അതിഗംഭീരമായി വേദിയിൽ ആലപിച്ച് കൈയടികൾ ഏറ്റുവാങ്ങുന്നുണ്ട് വൈഗക്കുട്ടി.

Read also: റോഡിൽ തളർന്നുവീണ നായയ്ക്ക് സിപിആർ നൽകി രക്ഷിച്ച് യുവാവ്; ഹൃദ്യം ഈ വിഡിയോ

ആലാപനത്തിലെ മാന്ത്രികതകൊണ്ട് സംഗീതവേദിയെ അനുഗ്രഹീതവേദിയാക്കി മാറ്റുന്ന ഗായിക പ്രതിഭയാണ് വൈഗാലക്ഷ്മി. അമ്പലപ്പുഴ സ്വദേശിയായ ഈ കുഞ്ഞ് ഗായിക ‘മാട്ടുപ്പെട്ടി കോവിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ..’ എന്ന ഗാനം അതിഗംഭീരമായി പാടിയത് ഈ കുരുന്നിന് നിരവധി ആരാധകരെ നേടിക്കൊടുത്തിരുന്നു. ഒപ്പം കിലുക്കം എന്ന ചിത്രത്തിലെ ‘ഊട്ടി പട്ടണം.. പോട്ടി കട്ടണും സൊന്നാ വാടാ..’ എന്ന ഗാനം പാടിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ രണ്ടുപാട്ടുകൾക്കും എ ഗോൾഡൻ ക്രൗൺ ആണ് ഈ കൊച്ചുമിടുക്കിയ്ക്ക് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ജഡ്ജസ് നൽകിയത്.

Story highlights: Vaigalakshmi funny talks