ഇടിമിന്നലേറ്റ് മരത്തിന്റെ ഉൾഭാഗം കത്തുന്നു..? വിഡിയോ വൈറൽ
അത്ഭുതങ്ങളുടെ കലവറയാണ് പ്രകൃതി എന്നാണ് പറയപ്പെടുന്നത്. കാരണം മനുഷ്യന് ചിന്തിക്കാവുന്നതിലും അപ്പുറമാണ് പ്രകൃതിയിൽ ഓരോ ദിവസവും സംഭവിക്കുന്ന മാറ്റങ്ങൾ. ചിലപ്പോഴൊക്കെ നമ്മെ അത്ഭുതപ്പെടുത്തുകയും പേടിപ്പെടുത്തുകയും ചെയ്യുന്ന പ്രകൃതിയിൽ സംഭവിക്കുന്ന ചില മാറ്റങ്ങൾ നമ്മെ ചിരിപ്പിക്കാറും ചിന്തിപ്പിക്കാറുമൊക്കെയുണ്ട്.
മഴക്കാലത്ത് മരത്തിലും മറ്റും ഇടിമിന്നൽ ഏൽക്കുക എന്നത് നമ്മിൽ മിക്കവർക്കും പരിചിതമായ കാര്യമാണ്. മരത്തിന് മുകളിലാണ് കൂടുതലായും ഇടിമിന്നൽ ഏൽക്കുന്നത്. എന്നാൽ ഇപ്പോഴിതാ നമ്മിൽ പലർക്കും പരിചിതമല്ലാത്ത ചില വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇടിമിന്നൽ ഏറ്റ് മരത്തിന്റെ ഉൾഭാഗം കത്തിയതിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് സമൂഹമാധ്യമങ്ങളെ ആകെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. ട്വിറ്ററിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോയ്ക്ക് ‘ഇടിമിന്നലേറ്റതിനെതുടർന്ന് മരം അകത്തുനിന്നും കത്തുന്നു’ എന്ന് അടിക്കുറിപ്പും നൽകിയിട്ടുണ്ട്.
Read also: ട്രാഫിക് സിഗ്നലിൽ കാത്തുനിൽക്കവേ അരികിലെത്തിയ തെരുവിലെ ബാലനെ ഓമനിക്കുന്ന യുവതി- ഹൃദയംതൊടും കാഴ്ച
അതേസമയം വിഡിയോ വൈറലായതിന് പിന്നാലെ ദൃശ്യങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്തുകൊണ്ട് നിരവധിപ്പേർ എത്തിയിരുന്നു. എന്നാൽ ഇത്തരം സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുള്ളതായി അഭിപ്രായപ്പെടുന്നവരും നിരവധിയുണ്ട്. ഇത് ഫോട്ടോഷോപ്പ് ചെയ്തതാണ് എന്ന് പറയുന്നവരും വിഡിയോയ്ക്ക് ചില രസകരമായ കമന്റുകൾ നൽകുന്നവരും നിരവധിയുണ്ട്. ഇത് ഭൂഖർഭഖനിയിൽ തീ പിടിച്ചതാണ് എന്ന് പറയുന്നവരും ഇത് നരകത്തിലേക്കുള്ള കവാടമാണ് എന്ന് പറഞ്ഞുമൊക്കെ നിർവധിപ്പേർ എത്തുന്നുണ്ട്.
Read also: വിവാഹശേഷം സിനിമാതിരക്കുകളിലേക്ക്; നയൻതാര- ഷാരൂഖ് ഖാൻ ചിത്രം ഒരുങ്ങുന്നു
വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ നിരവധിപ്പേർ പങ്കുവെച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് കാഴ്ചക്കാരെയും ദൃശ്യങ്ങൾക്ക് ലഭിച്ചുകഴിഞ്ഞു. ദിവസവും മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന പ്രകൃതിയിൽ ഇതും മറ്റൊരു അത്ഭുതമാകാം എന്ന അഭിപ്രായം പങ്കുവെച്ചുകൊണ്ടും ആളുകൾ എത്തുന്നുണ്ട്.
Fire burning inside a tree after it was struck by lightning. pic.twitter.com/ZnZW7i6ioE
— Interesting As Fuck (@InterestingsAsF) June 9, 2022
Story highlights: Internet in Disbelief- Video of Tree Burning From Inside due to Lightning