ക്ലാസ്സ്റൂം കണ്ടതോടെ ഇറങ്ങി ഒറ്റയോട്ടം, പിന്നാലെ അമ്മയും- ഒരു രസികൻ സ്കൂൾകാഴ്ച
ജൂൺ മാസത്തിൽ കാലങ്ങളായി കണ്ടുവരുന്ന ഒരു കാഴ്ച്ചയാണ് സ്കൂളിലെ ആദ്യദിനത്തിൽ കണ്ണീർ പൊഴിക്കുന്ന കുരുന്നുകൾ. കുട്ടി ആദ്യമായി ക്ലാസ് മുറിയിലേക്ക് ചുവടുവെക്കുന്നത് കാണുന്നത് മാതാപിതാക്കൾക്ക് ഹൃദയം നിറയ്ക്കുന്ന ഒരു അനുഭവമായിരിക്കുമെങ്കിലും പല കുട്ടികൾക്കും അങ്ങനെയായിരിക്കില്ല. അവർക്ക് കണ്ണീരിന്റെയും അച്ഛനെയും അമ്മയെയും പിരിഞ്ഞിരിക്കുന്നതിന്റെ നൊമ്പരത്തിന്റെയും ദിനമായിരിക്കും അത്. അതിനാൽ തന്നെ വളരെ രസകരമായ ഒട്ടേറെ കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ഇങ്ങനെ പ്രചരിക്കാറുണ്ട്.
ഇപ്പോഴിതാ, സ്കൂളിലെ ആദ്യദിനത്തിൽ കരഞ്ഞുകൊണ്ട് ഓടുന്ന കുട്ടിയുടെ വിഡിയോ ശ്രദ്ധനേടുകയാണ്. ക്ലാസ്റൂമിലെക്ക് അമ്മയുടെ ഒക്കത്തിരുന്നു വന്ന കുട്ടിയെ ‘അമ്മ ക്ലാസ്റൂമിൽ നിർത്തുന്നത് കാണാം. താഴെ നിർത്തിയതിനൊപ്പം തന്നെ കരഞ്ഞുകൊണ്ട് ഗേറ്റിലേക്ക് ഇറങ്ങി ഒറ്റ ഓട്ടമായിരുന്നു കുട്ടി. തൊട്ടുപിന്നാലെ അമ്മയും. ഒരു കുഞ്ഞ് ‘ടോം ആൻഡ് ജെറി’ ഓട്ടമത്സരത്തിനൊടുവിൽ കുട്ടിയെ വീണ്ടും എടുത്തുകൊണ്ട് ക്ലാസ്സിലേക്ക് വരികയാണ് അമ്മ. വളരെ രസകരമാണ് ഈ ഓട്ടം. പലർക്കും അവരവരുടെ കുട്ടിക്കാലവും മക്കളുടെ ആദ്യ ദിനവുമെല്ലാം ഈ വിഡിയോ കാണുമ്പോൾ ഓർമ്മവരും. കേരളത്തിലെ ഒരു സ്കൂളിൽ നിന്നുള്ളതാണ് വിഡിയോ.
എല്ലാ വർഷവും ജൂൺ 1ന് പത്രങ്ങളിലും ചാനലുകളിലും നിറയുന്ന ഒരു കാഴ്ച്ചയാണ് കരച്ചിലോടെ ആദ്യമായി സ്കൂളിന്റെ പടികയറുന്ന കുട്ടികൾ. സ്കൂളിലെ ആദ്യ ദിവസം കുട്ടിയുടെ ജീവിതത്തിൽ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കം കുറിക്കുന്നു. ആദ്യ ദിവസം തന്നെ വളരെയധികം സുഹൃത്തുക്കളെ ലഭിക്കുമെന്നത് കുട്ടികൾ പതിയെ മാത്രമേ മനസിലാക്കുകയുള്ളു. അവർ കണ്ണീരോടെയാണ് സ്കൂളിന്റെ പടി കയറാറുള്ളത്. എല്ലാ വർഷവും ഇത്തരം കാഴ്ചകൾ സജീവമാണ്. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ വളരെ രസകരമായ ഇത്തരം കാഴ്ചകൾ സജീവമാകാറുണ്ട്.
Story highlights- kid ran away on the first day of school viral video