പേരില്ലാതെ സൂര്യ; ‘വിക്രം’ സിനിമയിലെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ശ്രദ്ധനേടുന്നു

June 1, 2022

കമൽഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും അഭിനയിക്കുന്ന വിക്രം ജൂൺ മൂന്നിന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിന് മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ ചിത്രത്തിലെ ഏറ്റവും വലിയ സർപ്രൈസ് ആയിരുന്ന വാർത്തയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്.

സിനിമയിൽ സൂര്യയുടെ സാന്നിധ്യം ഉണ്ടെന്ന അഭ്യൂഹങ്ങൾക്ക് അടുത്തിടെ സംവിധായകൻ തന്നെ അവസാനമിട്ടിരുന്നു. ഇപ്പോഴിതാ, ചിത്രത്തിലെ സൂര്യയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് ലോകേഷ് കനകരാജ്. സൂര്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ലോകേഷ് കനകരാജ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

മലയാള താരങ്ങൾ ഒട്ടേറെ അണിനിരക്കുന്നതിനാൽ മലയാളികൾക്കും ആവേശമാണ് വിക്രം. ചിത്രത്തിൽ രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ഫഹദ് എത്തുന്നതെന്നാണ് സൂചന. വിക്രം’ എന്ന സിനിമ ഡിജിറ്റൽ ഡി-ഏജിംഗ് സാങ്കേതികവിദ്യ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് . റിപ്പോർട്ടുകൾ അനുസരിച്ച് ലോകേഷ് കനകരാജിന്റെ ‘വിക്രം’ എന്ന ചിത്രത്തിൽ ഒരു യുവ വേഷത്തിൽ 66-കാരനായ കമൽ ഹാസൻ എത്തും. ടീം അതിനായി ഡിജിറ്റൽ ഡി-ഏജിംഗ് സാങ്കേതികവിദ്യ യാണ് സ്വീകരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ആദ്യമായാവും ഡി-ഏജിംഗ്‌ സാങ്കേതിക വിദ്യ പരീക്ഷിക്കുന്നത്.

Read Also: ഇത് ലോകത്തിലെ ഏറ്റവും പ്രായമേറിയ നായ; വയസ് ഇരുപത്തിരണ്ട്!

ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ശിവാനി നാരായണൻ, കാളിദാസ് ജയറാം, നരേൻ, ആന്റണി വർഗീസ്, അർജുൻ ദാസ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കമൽഹാസന്റെ നിർമ്മാണത്തിൽ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്.

Story highlights- Lokesh Kanagaraj Shares Suriya’s First Look Poster From vikram