ഒരിക്കലും പുറത്തിറങ്ങിയിട്ടില്ലാത്ത മലയാള സിനിമ ഗാനത്തിന്റെ നാല് വരികൾ ആലപിച്ച് എം ജി ശ്രീകുമാർ; കണ്ണും മനസ്സും നിറഞ്ഞ് പ്രേക്ഷകർ- വേദിയിലെ അവിസ്‌മരണീയ നിമിഷം

June 22, 2022

ചെറിയ പ്രായത്തിൽ തന്നെ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌. തെന്നിന്ത്യൻ ചലച്ചിത്ര പിന്നണി ഗാനലോകത്തെ പ്രശസ്‌തനായ ഗായകൻ ശ്രീനിവാസടക്കമുള്ള പല പാട്ടുകാരും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഗായകരുടെ പ്രകടനം കണ്ട് വികാരാധീനരാവുന്നത് ഇതിന് മുൻപും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

അസാധ്യമായ ആലാപന മികവാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുരുന്നു ഗായകർ വേദിയിൽ കാഴ്‌ചവെയ്‌ക്കാറുള്ളത്. അനുഗ്രഹിക്കപ്പെട്ട ഈ കൊച്ചു പാട്ടുകാരുടെ പ്രകടനത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകസമൂഹവും ചെറുതല്ല.

എന്നാലിപ്പോൾ സംഗീത വേദിയുടെ മനസ്സ് കീഴടക്കിയത് കുഞ്ഞു പാട്ടുകാരല്ല. പാട്ടുവേദിയിലെ വിധികർത്താവും മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തെ പ്രശസ്‌ത ഗായകനും കൂടിയായ എം ജി ശ്രീകുമാറാണ് ഒരു ഗാനം ആലപിച്ച് പ്രേക്ഷകരുടെയും വേദിയുടെയും മനസ്സ് നിറച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സഹോദരനും മലയാള സിനിമയിലെ പ്രശസ്‌ത സംഗീത സംവിധായകനുമായ എം ജി രാധാകൃഷ്‌ണൻ സംഗീതം നൽകിയ ഒരു ഗാനമാണ് പ്രിയ ഗായകൻ വേദിയിൽ ആലപിച്ചത്.

ഒരു സിനിമയ്ക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ഈ ഗാനം പക്ഷെ ചിത്രത്തിൽ ഉൾപ്പെടുത്താതെ വന്നതോടെ പുറത്തു വന്നിരുന്നില്ല. ഇത് വരെ പുറത്തു വരാത്ത ഒരു ഗാനത്തിന്റെ നാല് വരി എം ജി ശ്രീകുമാർ പാടിയപ്പോൾ വേദിയിൽ ഒരു അവിസ്‌മരണീയ മുഹൂർത്തമാണ് പിറന്നത്.

Read More: “എത്രയോ ജന്മമായി..”; കുട്ടേട്ടനോടൊപ്പം മലയാളത്തിലെ ഹിറ്റ് പ്രണയ ഗാനം ആലപിച്ച് അഭിരാമി, മനസ്സ് നിറഞ്ഞ് പ്രേക്ഷകർ

മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്.

Story Highlights: M g sreekumar sings an unreleased malayalam song