പത്തുരൂപ തുട്ടുകൾ മാത്രം ഉപയോഗിച്ച് ആറുലക്ഷം രൂപയുടെ കാർ വാങ്ങി യുവാവ്- പിന്നിൽ ചെറുതല്ലാത്തൊരു കാരണവും

June 19, 2022

നാണയങ്ങളോട് പൊതുവെ ആളുകൾക്ക് ഒരു വിമുഖതയുണ്ട്. നോട്ടുകെട്ടുകൾക്കിടയിൽ വിലയില്ലാതെ തുട്ടുകൾ കിടക്കുന്ന കാഴ്ചകൾ പതിവാണ്. എന്നാൽ ഈ നാണയത്തുട്ടുകൾ കൊണ്ട് ഒരു കാർ സ്വന്തമാക്കിയിരിക്കുകയാണ് തമിഴ്‌നാട് സ്വദേശിയായ യുവാവ്. ധർമ്മപുരിയിലെ ഒരു പ്രമുഖ വാഹന ഷോറൂമിലെ ജീവനക്കാരെ അമ്പരപ്പിച്ചുകൊണ്ടാണ് തുട്ടുകളുമായി ഒരാൾ കാർ വാങ്ങാൻ എത്തിയത്.

അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്നത് എല്ലാം 10 രൂപ നാണയങ്ങൾ ആയിരുന്നു. നാണയം നിറച്ച വാഹനവുമായി ആ യുവാവ് ഷോറൂമിൽ എത്തിയപ്പോൾ ജീവനക്കാർക്ക് അക്ഷാരാർത്ഥത്തിൽ ഞെട്ടലായിരുന്നു. തന്റെ അമ്മ ഒരു കട നടത്തുന്നുണ്ടെന്നും ഉപഭോക്താക്കൾ 10 രൂപ നാണയങ്ങൾ അവരിൽ നിന്നും സ്വീകരിക്കാൻ വിസമ്മതിച്ചതിനാൽ ആ നാണയങ്ങളുടെ വലിയ ശേഖരം ബാക്കിയായെന്നും വെട്രിവേൽ സ്വദേശിയായ യുവാവ് പറയുന്നു.

10 രൂപ നാണയങ്ങൾ വിലയില്ലാത്തതുപോലെ എല്ലാവരും നിരാകരിക്കുന്നത് കണ്ടപ്പോൾ അതിനാൽ, 10 രൂപ നാണയങ്ങൾ മാത്രം ഉപയോഗിച്ച് ഒരു കാർ വാങ്ങി അവബോധം സൃഷ്ടിക്കാൻ അദ്ദേഹം തീരുമാനിച്ചു. വെട്രിവേൽ ഒരു മാസത്തോളമാണ് കാർ വാങ്ങുന്നതിനായി 6 ലക്ഷം രൂപ വിലയുള്ള 10 രൂപ നാണയങ്ങൾ ശേഖരിച്ചത്. ഡീലർഷിപ്പ് ആദ്യം ഈ ഒരു കച്ചവടത്തിന് മടിച്ചെങ്കിലും വെട്രിവേലിന്റെ നിശ്ചയദാർഢ്യം പരിഗണിച്ച് അവർ കരാറിന് സമ്മതിച്ചു.

Read Also: ലോകത്ത് ഒരു നടിക്കും ഇങ്ങനെയൊരു സമ്മാനം കിട്ടിയിട്ടുണ്ടാകില്ല- രസകരമായ പിറന്നാൾ വിഡിയോ പങ്കുവെച്ച് ദർശന രാജേന്ദ്രൻ

‘എന്റെ അമ്മ ഒരു കട നടത്തുന്നു,അവിടെനിന്നും നാണയങ്ങൾ സ്വീകരിക്കാൻ ആരും തയ്യാറല്ല. ബാങ്കുകളിൽ പോലും എണ്ണിത്തിട്ടപ്പെടുത്താൻ ആളില്ല എന്ന വാദം അംഗീകരിക്കാൻ വയ്യ. നാണയങ്ങൾ വിലപ്പോവില്ലെന്ന് റിസർവ് ബാങ്ക് പറയാത്തപ്പോൾ എന്തുകൊണ്ടാണ് ബാങ്കുകൾ അവ സ്വീകരിക്കാത്തത്? ഞങ്ങൾ പരാതിപ്പെട്ടാലും നടപടിയൊന്നും എടുക്കുന്നില്ല’- വെട്രിവേൽ പറയുന്നു. എന്തായാലൂം കാർ സ്വന്തമാക്കി തുട്ടുകളുടെ മൂല്യം ആളുകളിലേക്ക് എത്തിച്ചിരിക്കുകയാണ് വെട്രിവേൽ.

Story highlights- man buys car worth Rs 6 lakh with Rs 10 coins