പുല്ലാങ്കുഴലിൽ കച്ചാ ബദം ഗാനം വായിച്ച് യുവാവ്- ശ്രദ്ധനേടി വിഡിയോ
ചില പാട്ടുകൾ വേഗത്തിൽ ഹൃദയതാളങ്ങൾ കീഴടക്കാറുണ്ട്. അത്തരത്തിൽ ഏതാനും നാളുകളായി സമൂഹമാധ്യമങ്ങൾ ഭരിച്ചുകൊണ്ടിരിക്കുന്ന ഗാനമാണ് കച്ചാ ബദാം. ഭൂപൻ ഭട്യാകർ എന്ന വഴിയോരക്കച്ചവടക്കാരൻ പാടി ഹിറ്റാക്കിയ ഗാനത്തെ ഏറ്റെടുത്ത് പാടിയവരും അതിന് ചുവടുവയ്ക്കുന്നവരും അനേകമാണ്. ഇപ്പോഴിതാ, വൈറലായ ഗാനത്തിന്റെ പുല്ലാങ്കുഴൽ വേർഷൻ ശ്രദ്ധേയമാകുകയാണ്. ട്വിറ്ററിൽ പങ്കിട്ട ഒരു വിഡിയോയിലാണ് ഗാനത്തിന്റെ പുല്ലാങ്കുഴൽ അവതരണം.
ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് ഒരു കലാകാരൻ പുല്ലാങ്കുഴൽ ഗാനം വായിക്കുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. വളരെ ഹൃദ്യമായാണ് അദ്ദേഹം പുല്ലാങ്കുഴലിൽ കച്ചാ ബദാം വായിക്കുന്നത്.
#kachabadam fever hits #Puri #Odisha
— Suryagni (@Suryavachan) June 20, 2022
Flute artist playing Bengal's recent popular tune in front of #JagannathTemple #Puri pic.twitter.com/4XIlLmxQ0t
അതേസമയം, ഈ ഗാനത്തിന് പിന്നിൽ ഒരു കഥയുണ്ട്. പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ ഭൂപൻ ഭട്യാകർ നിലക്കടല വിൽക്കാൻ സൈക്കിളിൽ വിവിധ സ്ഥലങ്ങളിൽ പോകാറുണ്ടായിരുന്നു. നിലക്കടല വിൽക്കാൻ അദ്ദേഹം ആകർഷകമായ ഒരു ഗാനം ഒരുക്കി. 2021 നവംബറിൽ തെരുവിൽ നിലക്കടല വിൽക്കുന്ന ഇദ്ദേഹത്തിന്റെ ഗാനം ആരോ റെക്കോർഡുചെയ്ത് ഇന്റർനെറ്റിൽ പങ്കിട്ടതോടെയാണ് എല്ലാം മാറിമറിഞ്ഞത്. ഗാനം വൈറലാകുകയും പിന്നീട് ഇൻസ്റ്റാഗ്രാമിൽ വളരെക്കാലമായി ട്രെൻഡായി മാറുകയും ചെയ്തു.
അതേസമയം, അടുത്തിടെ മറ്റൊരു ഗാനവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറിയിരുന്നു. ഭൂപൻ ഭട്യാകറിനെ അനുകരിച്ച് പാട്ടുപാടി പേരയ്ക്ക കച്ചവടം നടത്തിയാണ് സാമന്ത് സാമവാദ് ശ്രദ്ധേയനായത്. മേശമേൽ അടുക്കിവെച്ചിരിക്കുന്ന പേരയ്ക്ക തൂക്കി വിൽക്കുന്നതിനിടെയിൽ പാട്ടു പാടുകയാണ് സാമന്ത് സാമവാദ്. അതേസമയം വളരെ രസകരമായാണ് അദ്ദേഹത്തിന്റെ ആലാപനം എന്നതും ഏറെ ശ്രദ്ധേയമാണ്. ‘യേ ഹരി ഹരി കാച്ചി കാച്ചി.. പീലി പീലി’ എന്ന് തുടങ്ങുന്ന പാട്ടാണ് സാമന്ത് വളരെ ഭംഗിയായി ആലപിക്കുന്നത്. പാട്ട് പാടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായതോടെ നിരവധിപ്പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്.
Story highlights- Man plays Kacha Badam song on flute