‘ഒന്ന് ഉത്തരം പറഞ്ഞതിന്റെയാണ് അഞ്ചാറു വർഷമായി ഞാൻ അനുഭവിക്കുന്നത്..’- പൊട്ടിചിരിപടർത്തി മീനാക്ഷി
നടിയും അവതാരകയുമായ മീനാക്ഷി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. രസകരമായ സംസാരവും നിഷ്കളങ്കതയുമായി ഫ്ളവേഴ്സ് ടോപ് സിംഗറിലൂടെ മനം കവർന്ന മീനാക്ഷി മത്സരാർത്ഥികളുടെയും പ്രിയങ്കരിയാണ്. ഇപ്പോഴിതാ, മിയ മെഹകുമായുള്ള മീനാക്ഷിയുടെ സംസാരം പ്രേക്ഷകരിൽ ചിരി പടർത്തുകയാണ്.
ഒരുകിലോ പഞ്ഞിക്കാണോ ഒരുകിലോ ഐസ്ക്രീമിനാണോ ഭാരം കുറവ് എന്ന പതിവ് ചോദ്യവുമായി എം ജി ശ്രീകുമാർ എത്തിയപ്പോഴാണ് രസകരമായ നിമിഷങ്ങൾ പിറന്നത്. ആദ്യ സീസണിൽ ഇങ്ങനെയൊരു ചോദ്യത്തിന് മറുപടി പറഞ്ഞതിൽ അമളി പറ്റിയ മീനാക്ഷി ഇത്തവണ ഉത്തരം പറയാൻ നിന്നില്ല. മിയക്കുട്ടി ചോദ്യത്തിന് ഉത്തരം പറയാൻ നിർബന്ധിച്ചപ്പോഴുള്ള മീനൂട്ടിയുടെ മറുപടിയാണ് രസകരം.
‘ഒന്ന് ഉത്തരം പറഞ്ഞതിന്റെയാണ് അഞ്ചാറു വർഷമായി ഞാൻ അനുഭവിക്കുന്നത്..’ എന്നാണ് ചിരിയോടെ മീനാക്ഷി പറഞ്ഞത്. രസകരമായ ഈ എപ്പിസോഡ് ശ്രദ്ധേയമാകുകയാണ്.
Read Also: ‘ഒരു അൽഫോൺസ് പുത്രൻ സിനിമ’; ‘ഗോൾഡ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ
മിനിസ്ക്രീൻ പ്രേക്ഷകർക്കും സിനിമാ പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരിയാണ് മീനാക്ഷി. സിനിമകളിൽ സജീവമായിരുന്നെങ്കിലും ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ അവതാരകയായാണ് മീനാക്ഷി ജനപ്രിയത നേടിയത്. സ്വന്തം വീട്ടിലെ കുട്ടിയെന്ന സ്നേഹം ടോപ് സിംഗറിലൂടെ പ്രേക്ഷകരിൽ നിന്നും മീനാക്ഷിയെന്ന മീനൂട്ടിക്ക് ലഭിക്കാറുണ്ട്. രണ്ടാം സീസണിലും മീനാക്ഷി തന്നെയാണ് കുട്ടിക്കുറുമ്പുകളുടെ പ്രിയങ്കരിയായി എത്തിയിരിക്കുന്നത്.
രണ്ടാം വയസിൽ അഭിനയലോകത്തേക്ക് മീനാക്ഷി. സ്കൂളിൽ പോകുന്നതുപോലെയാണ് ഷൂട്ടിങ്ങിനു പോകുന്നതെന്ന് മീനാക്ഷി അഭിമുഖങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ടോപ് സിംഗർ വേദിയിലാണ് വീട്ടിലുള്ളതിനേക്കാളും അധികം സമയം ചിലവഴിക്കാറുള്ളതെന്നും എല്ലാരും ഒരു കുടുംബം പോലെയാണെന്നും മീനൂട്ടി പറയുന്നു.
Story highlights- meenakshi and miah mehak funny conversation