‘സ്നേഹത്തിന്റെയും നിസ്വാർത്ഥതയുടെയും ആൾരൂപമായ രാധയെ കാണൂ..’- ശ്രദ്ധേയമായി മീര ജാസ്മിൻ പങ്കുവെച്ച ചിത്രങ്ങൾ
നീണ്ട ഇടവേളയ്ക്ക് ശേഷം മകൾ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് വീണ്ടും സജീവമാകുകയാണ് മീര ജാസ്മിൻ. ഞാൻ പ്രകാശന് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിൻ മടങ്ങിയെത്തിയത്. ജയറാം, ദേവിക, ശ്രീനിവാസൻ തുടങ്ങിയവർ വേഷമിടുന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.
പ്രതിഭാധനയായ മീര ജാസ്മിൻ ഓരോ സിനിമാപ്രേമികളുടെയും ഹൃദയത്തിൽ ഇടം നേടിയത് വിവിധ ഭാഷകളിലെ ഒട്ടേറെ ചിത്രങ്ങളിലൂടെയാണ്. ഇപ്പോഴിതാ, എന്നും തനിയ്ക്കൊപ്പമുള്ള രാധ എന്ന വ്യക്തിയെ പരിചയപ്പെടുത്തുകയാണ് മീര ജാസ്മിൻ. നടിയുടെ സഹായിയാണ് രാധ. വര്ഷങ്ങളായി മീര ജാസ്മിന്റെ ഒപ്പമുണ്ട് ഇവർ.
‘എന്റെ ലഞ്ച് ഡേറ്റുകൾ നിങ്ങളുടേതിനേക്കാൾ മനോഹരമാണ്. സ്നേഹത്തിന്റെയും ഊഷ്മളതയുടെയും അനുകമ്പയുടെയും നിസ്വാർത്ഥതയുടെയും ആൾരൂപമായ രാധയെ കാണൂ’ – എന്ന കുറിപ്പിനൊപ്പമാണ് മീര ജാസ്മിൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം 2001-ൽ ലോഹിതദാസ് സംവിധാനം നിർവഹിച്ച സൂത്രധാരൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചതാണ് മീര ജാസ്മിൻ. ചിത്രത്തിൽ ശിവാനി എന്ന കഥാപാത്രത്തെയാണ് താരം അവതിരിപ്പിച്ചത്. ശിവാനിയെ ഹൃദത്തിലേറ്റിയ മലയാളികൾക്ക് പിന്നീട് മനോഹരമായ നിരവധി കഥാപാത്രങ്ങളെ മീര സമ്മാനിച്ചു. ഇപ്പോഴിതാ താരത്തിന്റെ തിരിച്ചുവരവിന്റെ ആവേശത്തിലാണ് സിനിമാപ്രേമികൾ.
read Also: കൂടുതൽ സമയം ഇരുന്ന് ജോലിചെയ്യുന്നവർ നിർബന്ധമായും വ്യായാമം ചെയ്തിരിക്കണം, അല്ലെങ്കിൽ…
അതേസയം, ജൂലിയറ്റ് എന്ന കഥാപാത്രത്തെയാണ് മകൾ എന്ന ചിത്രത്തിൽ മീര ജാസ്മിൻ അവതരിപ്പിക്കുന്നത്. ജയറാമിന്റെ ഭാര്യ കഥാപാത്രമാണ് ജൂലിയറ്റ്. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ജയറാമും മീര ജാസ്മിനും ഈ ചിത്രത്തിലൂടെ ഒന്നിക്കുന്നത്. സത്യൻ അന്തിക്കാടിനോടൊപ്പമുള്ള മീര ജാസ്മിന്റെ അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും പുതിയ സിനിമയ്ക്കുണ്ട്.
Story highlights- meera jasmine about her helper