കൂടുതൽ സമയം ഇരുന്ന് ജോലിചെയ്യുന്നവർ നിർബന്ധമായും വ്യായാമം ചെയ്തിരിക്കണം, അല്ലെങ്കിൽ…

June 27, 2022

കാഴ്ചയിൽ ഏറ്റവും എളുപ്പം എന്ന് തോന്നുന്നതും എന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിതെളിക്കുന്നതുമായ ഒന്നാണ് കൂടുതൽ സമയം ഇരുന്നുള്ള ജോലി. ഇരുന്ന് ജോലിചെയ്യുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സ്‌ട്രെസ് കൂടുതലാണ്. അതുകൊണ്ടുതന്നെ കൂടുതൽ സമയം ഇരുന്ന് ജോലിചെയ്യുന്നവർ ഇടയ്ക്ക് സ്ട്രെച്ചിങ് വ്യായാമങ്ങൾ നിർബന്ധമായും ചെയ്തിരിക്കണം. ഇരുന്നുള്ള ജോലി ചെയ്യുന്നവരിലാണ് കൂടുതലായും ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, അർബുദം, ആസ്ത്മ, അൽഷിമേഷ്യസ്, അൾസർ, നടുവേദന, കാഴ്ചക്കുറവ്, കഴുത്ത് വേദന തുടങ്ങിയ രോഗങ്ങൾ പിടികൂടാനുള്ള സാധ്യത കൂടുതൽ.

ഇരുന്ന് ജോലി ചെയ്യുമ്പോൾ വളരെ കുറഞ്ഞ അളവിലുള്ള ഊർജം മാത്രമാണ് ചിലവിടുന്നത്. അതിനാൽ ഉയർന്ന രക്ത സമ്മർദം, അമിത ഭാരം, കൊഴുപ്പ്, കൊളസ്‌ട്രോൾ എന്നിവ വർധിക്കുന്നു. ഇവ ക്രമാതീതമായി വർധിക്കുന്നതോടെ നിരവധി രോഗങ്ങൾക്ക് ശരീരം സജ്ജമാകുന്നു. ഇരിക്കുന്ന പൊസിഷൻ ശരിയായില്ലെങ്കിൽ അത് നടുവേദന, പുറം വേദന, ഷോൾഡർ വേദന എന്നിവയ്ക്കും കുടവയർ ഉണ്ടാകുന്നതിനും കാരണമാകും.

Read also: 4 സുരക്ഷാഗാർഡുകളും 6 കാവൽ നായ്ക്കളും; അറിയാം ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴത്തെക്കുറിച്ച്

ഇരുന്ന് ജോലിചെയ്യുന്നവരെ അലട്ടുന്ന മറ്റൊരു പ്രശ്‌നമാണ് കഴുത്ത് വേദന. കഴുത്തുവേദനയെയും അത്ര നിസാരമായി കാണേണ്ട ഒന്നല്ല. കൂടുതല്‍ കരുതലും ശ്രദ്ധയും നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും. വിശ്രമമില്ലാതെ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് കഴുത്ത് വേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതുമാത്രമല്ല സ്ഥരിമായി ഓരേ ദിശയിലേക്ക് മാത്രം ശ്രദ്ധ ചെലുത്തിക്കൊണ്ടുള്ള ജോലി ചെയ്യുന്നവര്‍ക്കും കഴുത്ത് വേദന ഉണ്ടാകാനുളള സാധ്യത കൂടുതലാണ്. കഴുത്തിന്റെ എല്ലിന് തേയ്മാനം വന്നാല്‍ കഠിനമായ കഴുത്ത് വേദന അനുഭവപ്പെടാം. കഴുത്തിലെ രക്തക്കുഴലുകള്‍ക്ക് ക്ഷതം സംഭവിച്ചാലും കഴുത്ത് വേദനിക്കാറുണ്ട്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.

story highlights: too much sitting is harmful to health