‘അഷ്ടമി രോഹിണി രാത്രിയിൽ..’- മേഘ്നക്കുട്ടിയുടെ പാട്ടിൽ മയങ്ങി പാട്ടുവേദി
അഷ്ടമിരോഹിണി രാത്രിയിൽ
അമ്പല മുറ്റത്ത് നിൽക്കുമ്പോൾ
ആലു വിളക്കിന്റെ നീല വെളിച്ചത്തിൽ
അന്നു ഞാനാദ്യമായ് കണ്ടു..
മലയാളികൾക്ക് മറക്കാനാവാത്ത മാസ്മരിക ഗാനങ്ങൾ സമ്മാനിച്ച ദേവരാജൻ മാസ്റ്റർ- വയലാർ രാമവർമ്മ കൂട്ടുകെട്ടിൽ പിറന്ന ഗാനമാണിത്. ഓമനക്കുട്ടൻ എന്ന സിനിമയിൽ പി സുശീലാമ്മ ആലപിച്ച ഈ ഗാനവുമായാണ് മേഘ്നക്കുട്ടി ഇത്തവണ ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയുടെ ഹൃദയം കവർന്നത്.
ഹൃദ്യമായ ആലാപനത്തിലൂടെ മുൻപും പാട്ടുവേദിയുടെ ഉള്ളുതൊട്ട ഗായികയാണ് മേഘ്ന സുമേഷ്. ഇത്തവണയും ഈ കുഞ്ഞുമിടുക്കി ആ പതിവ് തെറ്റിച്ചില്ല. ഹൃദ്യഗാനത്തിലൂടെ ഹൃദയംകവർന്നു മേഘ്നക്കുട്ടി. പാട്ടിനൊപ്പം കുസൃതി നിറഞ്ഞ സംസാരമാണ് മേഘ്നയെ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയാക്കിയത്.
പാട്ടിനൊപ്പം രസികൻ തമാശകളും കുസൃതിയുമായി എത്തുന്ന മേഘ്ന ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ്.ഓരോ എപ്പിസോഡിലും മേഘ്നക്കുട്ടിക്ക് പറയാൻ ഒട്ടേറെ വിശേഷങ്ങളുണ്ട്. ഓഡിഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മുതൽ തന്നെ ശ്രദ്ധേയയായതാണ് മേഘ്ന എന്ന കുട്ടിപ്പാട്ടുകാരി. തുടക്കം മുതൽ തന്നെ പെട്ടെന്നുള്ള മേഘ്നയുടെ മറുപടികൾ വളരെയധികം ശ്രദ്ധേയമായിരുന്നു.
മലയാളികളുടെ പ്രിയ സംഗീത റിയാലിറ്റി ഷോയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. ആലാപന മധുരത്തിലൂടെയും കുസൃതിയിലൂടെയും കുരുന്നുപ്രതിഭകൾ മനം കവരുന്ന ഷോയുടെ ഭാഗമായി അടുത്തിടെ ആരംഭിച്ച മ്യൂസിക് ഉത്സവിലും ഒട്ടേറെ മനോഹരമായ നിമിഷങ്ങൾ പിറക്കാറുണ്ട്. പാട്ടുവേദിയിലെ എല്ലാ കുഞ്ഞു ഗായകർക്കും ഒട്ടേറെ ആരാധകരുമുണ്ട്.
Story highlights- mekhna sumesh sings Ashtami Rohini Raathriyil