എത്ര പ്രശംസിച്ചാൽ മതിയാവും മിയക്കുട്ടിയുടെ ആലാപന മികവിനെ…

June 17, 2022

പാട്ടുവേദിയിലെ കൊച്ചു പാട്ടുകാർക്കൊക്കെ വലിയ ആരാധകരാണ് പ്രേക്ഷകർക്കിടയിലുള്ളത്. അത്തരത്തിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കുഞ്ഞ് പാട്ടുകാരിയാണ് മിയ. കുറുമ്പും കുസൃതിയും നിറച്ച മിയക്കുട്ടിയുടെ പാട്ടുകൾക്കായി കാത്തിരിക്കാറുണ്ട് ആരാധകർ. വാക്കുകൾ കൃത്യമായി ഉച്ഛരിച്ച് തുടങ്ങും മുൻപ് തന്നെ പാട്ട് പാടി കൈയടി നേടിത്തുടങ്ങിയതാണ് ഈ കുഞ്ഞുഗായിക.

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ് മിയ മെഹക്. ഇപ്പോൾ അതിമനോഹരമായ ഒരു ഗാനവുമായി എത്തി വിധികർത്താക്കളുടെ കൈയടി ഏറ്റുവാങ്ങിയിരിക്കുകയാണ് മിയക്കുട്ടി.

ജ്ഞാനപീഠ ജേതാവ് എം ടി വാസുദേവൻ നായർ എഴുതി ഹരിഹരൻ സംവിധാനം ചെയ്‌ത ‘ആരണ്യകം’ എന്ന ചിത്രത്തിലെ അതിമനോഹരമായ ഒരു ഗാനമാണ് “ഒളിച്ചിരിക്കാൻ വള്ളിക്കുടലൊന്നൊരുക്കി വച്ചില്ലേ..” എന്ന് തുടങ്ങുന്ന ഗാനം. രഘുനാഥ് സേട്ട് സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മലയാളികളുടെ പ്രിയ കവി ഒഎൻവി കുറുപ്പാണ്. കെ എസ് ചിത്രയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഈ ഗാനം ആലപിച്ചതിന് ശേഷമാണ് വിധികർത്താക്കൾ മിയക്കുട്ടിയെ പ്രശംസ കൊണ്ട് മൂടിയത്. ഈ പ്രായത്തിൽ തന്നെ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ കൃത്യമായി ഗ്രഹിച്ച് മികച്ച രീതിയിൽ പാടുന്നത് ഒരു വലിയ കാര്യമാണെന്നാണ് ജഡ്‌ജസ് പറയുന്നത്.

Read More: ആടിയും പാടിയും പ്രേക്ഷകരുടെ ഉള്ള് നിറച്ച് മേഘ്നക്കുട്ടി; വേദിയിലെത്തിച്ചത് റഹ്‌മാൻ-നദിയ മൊയ്‌തു ക്ലാസ്സിക് ഗാനം

മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്.

Story Highlights: Miya impresses judges with her singing