ആടിയും പാടിയും പ്രേക്ഷകരുടെ ഉള്ള് നിറച്ച് മേഘ്നക്കുട്ടി; വേദിയിലെത്തിച്ചത് റഹ്‌മാൻ-നദിയ മൊയ്‌തു ക്ലാസ്സിക് ഗാനം

June 17, 2022

ചെറിയ പ്രായത്തിൽ തന്നെ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌. തെന്നിന്ത്യൻ ചലച്ചിത്ര പിന്നണി ഗാനലോകത്തെ പ്രശസ്‌തനായ ഗായകൻ ശ്രീനിവാസടക്കമുള്ള പല പാട്ടുകാരും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഗായകരുടെ പ്രകടനം കണ്ട് വികാരാധീനരാവുന്നത് ഇതിന് മുൻപും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

അസാധ്യമായ ആലാപന മികവാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുരുന്നു ഗായകർ വേദിയിൽ കാഴ്‌ചവെയ്‌ക്കാറുള്ളത്. അനുഗ്രഹിക്കപ്പെട്ട ഈ കൊച്ചു പാട്ടുകാരുടെ പ്രകടനത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകസമൂഹവും ചെറുതല്ല.

ഇപ്പോൾ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഒരു ഗാനവുമായി എത്തി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് പ്രിയ പാട്ടുകാരി മേഘ്ന. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പാട്ടുകാരിയാണ് മേഘ്ന സുമേഷ്. അസാധ്യമായ ആലാപനമികവിനൊപ്പം മേഘ്നകുട്ടിയുടെ വേദിയിലെ കൊച്ചുവർത്തമാനങ്ങളും കൊച്ചു ഗായികയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുകാരിയാക്കി മാറ്റിയിട്ടുണ്ട്. ജഡ്ജസുമായുള്ള മേഘ്‌നയുടെ സംഭാഷണങ്ങൾ പലപ്പോഴും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് നിറയ്ക്കാറുണ്ട്.

‘കണ്ടു കണ്ടറിഞ്ഞു’ എന്ന ചിത്രത്തിലെ “തെന്നലാടും പൂമരത്തിൻ..” എന്ന് തുടങ്ങുന്ന ഗാനമാണ് മേഘ്‌നക്കുട്ടി വേദിയിൽ ആലപിച്ചത്. മലയാളികളുടെ വെള്ളിത്തിരയിലെ പ്രിയ പ്രണയ ജോഡികളായിരുന്ന റഹ്‌മാനും നദിയ മൊയ്‌തുവുമാണ് ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. ശ്യാം സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ചുനക്കര രാമൻകുട്ടിയാണ്.

മലയാളികളുടെ വാനമ്പാടി കെ എസ് ചിത്രയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതിമനോഹരമായ ആലാപനത്തിനൊപ്പം ഹൃദ്യമായ ചുവടുകളും വെച്ചാണ് മേഘ്‌നക്കുട്ടി പാട്ട് പാടിയത്.

Read More: പ്രിയ ഗായിക ജാനകിയമ്മയുടെ സ്വപ്‌നങ്ങളുടെ പാട്ടുമായി സംഗീത വേദിയുടെ മനസ്സ് കീഴടക്കി അമൃതവർഷിണി

Story Highlights: Meghna with an amazing performance