ഒരു മകന് ജന്മം നൽകിയപ്പോൾ മറ്റൊരു മകനെ മരണത്തിന് വിട്ടുകൊടുക്കേണ്ടിവന്ന അമ്മ; ഹൃദയഭേദകം ഈ വാക്കുകൾ

June 3, 2022

ഒരു മകന് ജന്മം നൽകിയപ്പോൾ മറ്റൊരു കുഞ്ഞിനെ നഷ്ടമാകേണ്ടി വന്ന ഒരമ്മ… കേൾവിക്കാരുടെ മുഴുവൻ ഹൃദയം തകർക്കുകയാണ് ഈ അമ്മയും മകനും. ഫൗസിയ അഷ്‌റഫ് എന്ന യുവതിയാണ് തന്റെ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ച് വെറും പതിമൂന്ന് ദിവസങ്ങൾക്കകം അവരുടെ ആദ്യ കുഞ്ഞിനെ നഷ്ടമായത്. അഞ്ച് വയസുകാരനായ സാഖിബ് എന്ന കുഞ്ഞ് ബ്രെയിൻ ട്യൂമർ ബാധിച്ചാണ് മരണത്തിന് കീഴടങ്ങിയത്. കളിയും ചിരിയുമായി നടന്നിരുന്ന സാഖിബിന് വിട്ടുമാറാത്ത തലവേദന വന്നതും തുടർന്ന് നടത്തിയ പരിശോധനയിൽ അസുഖം ഗുരുതരമാണെന്ന് തിരിച്ചറിയുകയുമായിരുന്നു. ബ്രെയിൻ ട്യൂമർ ആണെന്ന് അറിഞ്ഞ് രണ്ട് മാസങ്ങൾക്കുള്ളിൽ തന്നെ ഈ കുഞ്ഞ് മരണത്തിന് കീഴടങ്ങി.

കുഞ്ഞിന് കാൻസർ ആണെന്ന് അറിയുമ്പോൾ ഫൗസിയ മറ്റൊരു കുഞ്ഞിനെ ഗർഭിണിയായിരുന്നു. തങ്ങൾക്ക് കുഞ്ഞിനെ നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ കുഞ്ഞിനൊപ്പം കൂടുതൽ സമയം ചിലവിടാൻ ഈ ‘അമ്മ തീരുമാനിച്ചു. എങ്കിലും തന്റെ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിക്കാനായി ആശുപത്രിയിൽ കഴിയുമ്പോൾ സഹോദരനെ കാണാതെ അവൻ മരണപ്പെടുമോ, ‘അമ്മ കൂടെയില്ലാതെ അവൻ മരിക്കുമോ എന്നൊക്കെയുള്ള ആശങ്ക ഫൗസിയയെ വല്ലാതെ അലട്ടി.

Read also: റെക്കോർഡ് ഭൂരിപക്ഷത്തിൽ ഉമ തോമസ്; തൃക്കാക്കരയിൽ വിജയം ഉറപ്പിച്ചു

അനിയനെ കാണാൻ കഴിഞ്ഞാൽ സാഖിബിന്റെ വേദന അല്പം കുറഞ്ഞേക്കാം എന്ന് ചിന്തിച്ചിരുന്ന ‘അമ്മയുടെ ആഗ്രഹം പോലെ അവനെ പ്രസവിച്ച് സാഖിബിനെ കാണിക്കാൻ ഇവർക്ക് സാധിച്ചു. കുഞ്ഞ് ജനിച്ച് രണ്ടു ആഴ്ചകൾ കഴിഞ്ഞതോടെയാണ് സാഖിബ് മരണപ്പെട്ടത്. സ്കൂളിലെ സുഹൃത്തുക്കളോടും അധ്യാപകരോടും സെപ്തംബറിൽ കാണാമെന്ന് പറഞ്ഞുകൊണ്ടാണ് സാഖിബ് അവധിയ്ക്ക് വീട്ടിലെത്തിയത്. എന്നാൽ അപ്രതീക്ഷിതമായി എത്തിയ ആ തലവേദന അവന്റെ ജീവൻ തന്നെ കാർന്നെടുത്തു. തിളങ്ങുന്ന നക്ഷത്രം എന്നാണ് സാഖിബ് എന്ന പേരിന്റെ അർത്ഥം. അവൻ ഞങ്ങളുടെ നക്ഷത്രമായിരുന്നു എന്നാണ് ആ അമ്മ ദി ബ്രെയിൻ ട്യൂമർ ചാരിറ്റിയോട് പറഞ്ഞത്.

Story highlights: Mum ‘terrified’ as she gave birth to her one child would die another one