രണ്ടുവർഷത്തിന് ശേഷം കുട്ടികൾ സ്‌കൂളിലേക്ക്- മകന്റെ ചിത്രം പങ്കുവെച്ച് നവ്യ നായർ

June 1, 2022

രണ്ടുവർഷത്തിന് ശേഷമാണ് കേരളത്തിലെ സ്‌കൂളുകൾ വീണ്ടും ജൂൺ ഒന്നിന് തന്നെ തുറക്കുന്നത്. കൊവിഡ്-19 സാഹചര്യത്തിന്റെ ഫലമായി ഇന്ത്യയിലും മറ്റിടങ്ങളിലും സ്‌കൂളുകൾ ദീർഘകാലം അടച്ചിട്ടിരിക്കുകയായിരുന്നു. രണ്ടുവർഷത്തിന് ശേഷം സ്‌കൂൾ പരിസരം സന്ദർശിക്കാനും ഓഫ്‌ലൈൻ ആയി ക്ലാസുകളിൽ പങ്കെടുക്കാനും സാധിക്കുമെന്നത് വിദ്യാർത്ഥികൾക്കിടയിൽ വളരെയധികം സന്തോഷം പകരുന്നുണ്ട്. ഇപ്പോഴിതാ, രണ്ടുവർഷത്തിന് ശേഷം മകൻ സ്‌കൂളിലേക്ക് പോകുന്ന വിശേഷം പങ്കുവെച്ചിരിക്കുകയാണ് നടി നവ്യ നായർ.

‘നീണ്ട രണ്ട് വർഷങ്ങൾക്ക് ശേഷം സ്കൂൾ തുറക്കുന്നു… എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ ..ചിത്രത്തിൽ സായിയുടെ പ്രിയപ്പെട്ട ടീച്ചർ ബെലിൻഡ മാം’- നവ്യ നായർ കുറിക്കുന്നു. മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മുഖശ്രീയുമായി സിനിമ ലോകത്തേക്ക് നവ്യ കടന്നു വന്നത്. പിന്നീട് ഒട്ടേറെ സിനിമകളിൽ വേഷമിട്ട നവ്യ വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. വിവാഹ ശേഷവും നടി സിനിമയിൽ അഭിനയിച്ചെങ്കിലും സജീവമായില്ല. ഇപ്പോൾ ഒരുത്തീ എന്ന ചിത്രത്തിലൂടെ നവ്യ സജീവമാകുകയാണ്.

Read Also: പ്രായം വെറും അഞ്ചു മാസം! അമ്മയ്‌ക്കൊപ്പം പ്ലാങ്ക് ചെയ്യുന്ന ശിശു- വിഡിയോ

ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നവ്യ യുവജനോത്സവ വേദിയിൽ നിന്നുമാണ് സിനിമയിൽ എത്തിയത്. യുവജനോത്സവ വേദിയിൽ നിന്നും സിനിമയിലേക്ക് അരങ്ങേറിയ അവസാന നായിക എന്ന് നവ്യ നായരെ വിശേഷിപ്പിക്കാം. 2010 ൽ വിവാഹിതയായ നവ്യക്ക് ഒരു മകനാണുള്ളത്, സായ് കൃഷ്ണ. മകനൊപ്പമുള്ള നിമിഷങ്ങൾ നവ്യ സ്ഥിരമായി ആരാധകരുമായി പങ്കിടാറുണ്ട്.

Story highlights- navya nair shares son sai krishna’s school photos