എന്റെ താരത്തിനൊപ്പം തായ്‌ലൻഡിൽ- ചിത്രങ്ങൾ പങ്കുവെച്ച് വിഘ്‌നേഷ് ശിവൻ

June 20, 2022

ജൂൺ ഒൻപതിനായിരുന്നു നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം. ഇരുവരും സിനിമാതിരക്കുകളിലേക്ക് തായ്‌ലൻഡ് യാത്രയിലാണ്. തായ്‌ലൻഡിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ വിഘ്‌നേഷ് ശിവൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

എന്റെ താരത്തിനൊപ്പം തായ്‌ലൻഡിൽ എന്ന ക്യാപ്ഷനൊപ്പമാണ് വിഘ്‌നേഷ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ജൂൺ 9 ന് മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം. വിവാഹത്തിൽ ഷാരൂഖ് ഖാൻ, സംവിധായകൻ അറ്റ്‌ലി, സൂപ്പർസ്റ്റാർ രജനീകാന്ത്, അജിത്ത്, ദളപതി വിജയ് തുടങ്ങി നിരവധി പേർ പങ്കെടുത്തു. റിപ്പോർട്ടുകൾ അനുസരിച്ച്, ഗൗതം മേനോൻ അവരുടെ വിവാഹ ഡോക്യുമെന്ററി ഷൂട്ട് ചെയ്തു എന്നും ഒരു ഓൺലൈൻ പ്ലാറ്റ്ഫോം സ്ട്രീമിംഗ് അവകാശം വൻ വിലയ്ക്ക് സ്വന്തമാക്കി എന്നുമാണ്.

കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം മഹാബലിപുരത്ത് നടന്ന ഒരു ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ആദ്യം തിരുപ്പതി ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കാനായിരുന്നു ഇവരുടെ ആഗ്രഹമെങ്കിലും ചില പ്രശ്‌നങ്ങൾ കാരണം മാറ്റിവയ്ക്കുകയായിരുന്നു. തങ്ങളുടെ വിവാഹം കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമുള്ള സ്വകാര്യ ചടങ്ങായിരിക്കുമെന്ന് മുൻപ് തന്നെ പങ്കുവെച്ചിരുന്നു.

Read Also: രൺബീർ കപൂർ-ആലിയ ഭട്ട് ചിത്രം ‘ബ്രഹ്മാസ്ത്രയുടെ’ ട്രെയ്‌ലർ എത്തി; മലയാളത്തിൽ ചിത്രം അവതരിപ്പിക്കുന്നത് എസ് എസ് രാജമൗലി

വിവാഹത്തിന് ശേഷം ഇരുവരും തിരുപ്പതി സന്ദർശിച്ച ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു. മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ കേരളത്തിലെത്തിയതും വാർത്തയായി. അതേസമയം, അജിത്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിനായി നയൻതാരയും വിഘ്‌നേഷ് ശിവനും ഒന്നിക്കുമെന്നാണ് സൂചന. അറ്റ്‌ലി, ഷാരൂഖ് ഖാൻ എന്നിവർക്കൊപ്പമുള്ള ജവാൻ, ചിരഞ്ജീവിയ്‌ക്കൊപ്പമുള്ള ഗോഡ്‌ഫാദർ, പൃഥ്വിരാജ് സുകുമാരനൊപ്പം ഗോൾഡ് തുടങ്ങി നിരവധി വമ്പൻ പ്രോജക്ടുകളുടെ തിരക്കിലാണ് നയൻതാര ഇപ്പോൾ.

Story highlights- nayanthara and vighnesh sivan thailand photos