നൃത്തചുവടുകളിൽ വിസ്മയം തീർത്ത് നിരഞ്ജന അനൂപ്- വിഡിയോ
2015ൽ പുറത്തിറങ്ങിയ ‘ലോഹം’ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജന അനൂപ് അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. സംവിധായകൻ രഞ്ജിത്ത് നിരഞ്ജനയുടെ മാതൃ സഹോദരനാണ്. അഭിനയിക്കാനുള്ള ആഗ്രഹം ആദ്യമായി രഞ്ജിത്തിനോട് പങ്കുവെച്ചപ്പോൾ തുടക്കത്തിൽ എതിർത്തെങ്കിലും ലോഹത്തിൽ അഭിനയിക്കാൻ നിരഞ്ജനയ്ക്ക് അവസരം നൽകുകയായിരുന്നു.
നൃത്തവേദിയിലും സജീവസാന്നിധ്യമായ നിരഞ്ജന സിനിമാതിരക്കുകൾക്കിടയിലും പരിശീലനത്തിന് സമയം കണ്ടെത്താറുണ്ട്. അമ്മയുടെ പാത പിന്തുടർന്നാണ് നടി നൃത്തവേദിയിലേക്ക് എത്തിയത്. ലോക്ക്ഡൗൺ സമയത്ത് നിരവധി നൃത്തവിഡിയോകൾ നടി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, മനോഹരമായ ക്ലാസ്സിക്കൽ നൃത്തവുമായി എത്തിയിരിക്കുകയാണ് നടി. നൃത്തവേഷത്തിൽ അതിമനോഹരമായ ചുവടുകളിലൂടെ മനസ് കവരുകയാണ് നിരഞ്ജന.
അതേസമയം,പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ‘ദി സീക്രട്ട് ഓഫ് വുമൺ’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി വേഷമിടുകയാണ് ഇനി നിരഞ്ജന അനൂപ്. ‘ക്യാപ്റ്റൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രജേഷ് സെൻ. ജി പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ദ സീക്രട്ട് ഓഫ് വുമൺ’ ഈ വർഷം പ്രദർശനത്തിനെത്തും. ലെബിസൺ ഗോപിയാണ് ക്യാമറ, ബിജിത്ത് ബാലയാണ് എഡിറ്റർ. അനിൽ കൃഷ്ണ സംഗീതം ഒരുക്കുന്നു. ജനപ്രിയ സംഗീതജ്ഞൻ ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
Story highlights- niranjana anoop classical dance