മൂന്നു ദിവസത്തിന്റെ ഇടവേളയിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി യുവതി; ഇത് അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവം

June 9, 2022

ഇരട്ടകുട്ടികളുടെ ജനനം എന്നും കൗതുകം നിറഞ്ഞതാണ്. ഏതാനും നാളുകൾക്ക് മുൻപാണ് അഞ്ചു മിനിറ്റ് വ്യത്യാസത്തിൽ പിറന്ന കുട്ടികളുടെ ജനനം വാർത്തകളിൽ നിറഞ്ഞത്. ഫാത്തിമ മാഡ്രിഗൽ എന്ന യുവതി തന്റെ മകൻ ആൽഫ്രെഡോയ്ക്ക് പുതുവർഷ രാവിൽ 11:45 ന് ജന്മം നൽകി. റിപ്പോർട്ടുകൾ പ്രകാരം ഇരട്ട സഹോദരി അയ്ലിൻ പതിനഞ്ചു മിനിറ്റ് വ്യത്യാസത്തിൽ 2022 ൽ ജനിച്ചു.

ഇപ്പോഴിതാ, മൂന്നുദിവസത്തെ ഇടവേളയിൽ ഇരട്ടക്കുട്ടികൾ പിറന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. കാർമെൻ മാർട്ടിനെക്സ് എന്ന യുവതി മാർച്ച് 7 ന് ഗബ്രിയേല എന്ന പേരുനൽകിയ കുഞ്ഞിന് ജന്മം നൽകി. മാർച്ച് 10 ന് ഇസബെല്ല എന്ന കുഞ്ഞിനും ടെക്സാസിലെ ഹെൻഡ്രിക് ഹെൽത്ത് ഫെസിലിറ്റിയിൽ ജന്മം നൽകി.

Read Also:ത്രില്ലടിപ്പിക്കുന്ന ആക്ഷൻ സീക്വൻസുകൾ, അഭിനയമികവോടെ താരങ്ങൾ, അമ്പരപ്പിച്ച് സൂര്യ; ഫാൻ ബോയ് ചിത്രത്തിനപ്പുറത്തേക്ക് വളർന്ന സിനിമാറ്റിക് അനുഭവം നൽകി ‘വിക്രം’ – റിവ്യൂ


ആദ്യമുണ്ടായ കുട്ടി 24 ആഴ്ചയും നാലുദിവസവും പ്രായമുള്ളപ്പോളാണ് പിറന്നത്. രണ്ടാമത്തെയാൾ 25-മത്തെ ആഴ്ചയിലും പിറന്നു. കുഞ്ഞുങ്ങൾ ജനിക്കുന്നതിന് ഒരാഴ്ച മുമ്പ് കാർമെൻ പ്രസവത്തിന്റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയിരുന്നു. ഇരുവർക്കും ഗർഭപാത്രത്തിനുള്ളിൽ ഒരു തരത്തിലുമുള്ള വിഷമവും ഉണ്ടായിരുന്നില്ല. പക്ഷേ അവർക്ക് ഇരുവർക്കും പ്രത്യേകം പ്ലാസന്റയുണ്ടായിരുന്നു.

അങ്ങനെ ആദ്യത്തെ കുട്ടിയുടെ ജനനം നടക്കുകയായിരുന്നു. ആദ്യത്തെ കുഞ്ഞിനെ ജനനത്തിനു ശേഷം NICU-വിൽ പ്രവേശിപ്പിച്ചു. പിന്നീട് രണ്ടാമത്തെ കുട്ടിക്ക് അതിജീവിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതിനായി പ്രസവം വീണ്ടും വൈകിപ്പിച്ചു. അങ്ങനെയാണ് മൂന്നു ദിവസത്തെ ഇടവേള പ്രസവത്തിനുണ്ടായത്.

Story highlights- Woman gives birth to identical twins 3 days apart