നിരഞ്ജനയ്ക്കൊപ്പം നൃത്തച്ചുവടുകളുമായി റംസാൻ; ത്രസിപ്പിക്കുന്ന വിഡിയോ

June 22, 2022


സിനിമാതാരവും നർത്തകിയുമായ നിരഞ്ജന അനൂപിന്റെ ഏറ്റവും പുതിയ നൃത്തവിഡിയോയാണ് സമൂഹമാധ്യമങ്ങളുടെ മനം കവരുന്നത്. ഡാൻസർ റംസാൻ മുഹമ്മദിനൊപ്പമാണ് നിരഞ്ജന നൃത്തച്ചുവടുകൾ വയ്ക്കുന്നത്. ‘അലൈ പായുതേ’ എന്ന ചിത്രത്തിലെ ‘സ്നേഹിതനേ സ്നേഹിതനേ…’ എന്ന ഗാനത്തിനാണ് ഇരുവരും ചേർന്ന് നൃത്തംവയ്ക്കുന്നത്. പ്രകൃതിയുടെ മനോഹാരിതയ്‌ക്കൊപ്പം ഇരുവരുടെയും ത്രസിപ്പിക്കുന്ന ചുവടുകൾക്ക് നിറഞ്ഞ കൈയടിയാണ് സോഷ്യൽ ഇടങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം അഭിനേത്രി കൂടിയായ നിരഞ്ജന സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ള നൃത്തവിഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. നേരത്തെ യുവനടി നൂറിൽ ഷെരീഫിനൊപ്പം ക്ലാസിക്കൽ നൃത്തം ചെയ്യുന്ന വിഡിയോ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

നർത്തകിയായ നിരഞ്ജന അനൂപ്, രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെയാണ് അഭിനയലോകത്തേക്കെത്തിയത്. പിന്നീട് മികച്ച ഒട്ടേറെ വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനംനേടി. പിന്നീട് ബിടെക്, പുത്തന്‍ പണം, കെയര്‍ ഓഫ് സൈറ ബാനു തുടങ്ങിയ ചിത്രങ്ങളിലും വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിച്ചു.

അതേസമയം സംവിധായകൻ രഞ്ജിത്തിന്റെ സഹോദരിയുടെ മകളാണ് നിരഞ്ജന. അമ്മയുടെ പാത പിന്തുടർന്നാണ് നിരഞ്ജന നർത്തന ലോകത്തേക്ക് എത്തിയത്. സമൂഹമാധ്യമങ്ങളിലും സജീവമായ നിരഞ്ജന മിക്കപ്പോഴും നൃത്തവിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

Read also: ഞാൻ നിന്നെ സ്നേഹിക്കുന്നു- വിവാഹദിനത്തിൽ മലയാളം പറഞ്ഞ് ആഫ്രിക്കൻ വരൻ, വൈറൽ വിഡിയോ

പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ‘ദി സീക്രട്ട് ഓഫ് വുമൺ’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി വേഷമിടുകയാണ് ഇനി നിരഞ്ജന അനൂപ്. ‘ക്യാപ്റ്റൻ’, വെള്ളം എന്നീ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രജേഷ് സെൻ. പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ദ സീക്രട്ട് ഓഫ് വുമൺ’ ഈ വർഷം പ്രദർശനത്തിനെത്തും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Story highlights: Niranjana Anoop dancing with ramzan goes trending