‘ഇത് പക്കാ ഫോട്ടോകോപ്പി!’-മകന് പിറന്നാളാശംസിച്ച് നിവിൻ പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു
മലയാള സിനിമയുടെ മുഖമായി മാറുന്ന താരമാണ് നിവിൻ പോളി. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിൽ ആരംഭിച്ച കരിയർ ഇപ്പോഴിതാ, തുറമുഖം വരെ എത്തി നിൽക്കുന്നു. സിനിമയിലെ തിരക്കുകൾക്കിടയിൽ സമൂഹമാധ്യമങ്ങളിൽ അത്ര സജീവമാകാറില്ലെങ്കിലും മക്കളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ മറക്കാറില്ല നിവിൻ പോളി. അടുത്തിടെ മകൾ റിസുവിന്റെ പിറന്നാൾ നിവിൻ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ, മകൻ ദാവീദിന് പിറന്നാൾ ആശംസിച്ച് നിവിൻ പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധേയമാകുകയാണ്.
പക്കാ ഫോട്ടോകോപ്പി എന്നാണ് ചിത്രത്തിന് ലഭിക്കുന്ന കമന്റുകൾ. മാത്രമല്ല, ജൂനിയർ നിവിൻ എന്നും ആളുകൾ കമന്റ്റ് ചെയ്യുന്നു. മകന്റെ ചിത്രങ്ങളും യാത്രയ്ക്കിടയിലെ കുടുംബചിത്രങ്ങളുമൊക്കെ നിവിൻ പിറന്നാൾ ആശംസയായി പങ്കുവെച്ചിരിക്കുന്നു. 2010 ലാണ് നിവിനും റിന്നയും വിവാഹിതരായത്. 2012 ല്‍ ഇരുവര്‍ക്കുമിടയിലേക്ക് ദാവീദ് എത്തി. 2017ലാണ് റോസ് തെരേസയുടെ ജനനം. മക്കളുടെ പിറന്നാൾ നിവിൻ ആഘോഷപൂർവമാണ് നടത്താറുള്ളത്.
അതേസമയം, തുറമുഖം എന്ന ചിത്രമാണ് നിവിൻ നായകനായി റിലീസിന് തയ്യാറെടുക്കുന്നത്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, നിമിഷ സജയൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, പൂർണിമ ഇന്ദ്രജിത്, ദർശന രാജേന്ദ്രൻ , അർജുൻ അശോകൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം.
Read Also: ‘ഏറ്റവുമധികം സ്നേഹിക്കുന്ന ആളെയാണ് ഈ കേസിൽ തോൽപ്പിക്കേണ്ടത്..’- ‘വാശി’ ടീസർ
സുകുമാർ തെക്കേപ്പാട്ട് നിർമ്മിച്ച തുറമുഖം കേരള ചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തെ വിവരിക്കുന്ന ഒരു ഇതിഹാസ ചിത്രമാണ്. ഗോപന് ചിതംബരത്തിന്റേതാണ് കഥ. കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ‘ചാപ്പ’ എന്ന സമ്പ്രദായത്തെക്കുറിച്ചാണ് ‘തുറമുഖം’ പങ്കുവയ്ക്കുന്നത്.
Story highlights- nivin pauly’s son daveed birthday celebration