അവൾ ഔദ്യോഗികമായി ഒരു കൗമാരക്കാരിയായിരിക്കുന്നു- മകൾക്ക് പിറന്നാൾ ആശംസിച്ച് പൂർണിമ; പാട്ടുമായി നക്ഷത്ര

June 23, 2022

മലയാളികളുടെ പ്രിയ നടിയാണ് പൂർണിമ ഇന്ദ്രജിത്ത്. അധികം സിനിമകളുടെ ഭാഗമൊന്നുമായില്ലെങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ പൂർണിമയ്ക്ക് സാധിച്ചിരുന്നു. വിവാഹ ശേഷം ബിസിനസ്സ് രംഗത്തേക്ക് തിരിഞ്ഞ പൂർണിമ വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ്. ‘വൈറസ്’ എന്ന ചിത്രത്തിൽ വേഷമിട്ട് തിരിച്ചു വരവ് അറിയിച്ച പൂർണിമ ഇപ്പോൾ ‘തുറമുഖ’ത്തിലും അഭിനയിച്ചു കഴിഞ്ഞു. മികച്ച സംരംഭകയ്ക്കുള്ള കേരള സർക്കാർ പുരസ്കാരവും പൂർണിമ സ്വന്തമാക്കി.

രണ്ടുമക്കളാണ് ഇന്ദ്രജിത്തിനും പൂർണിമയ്ക്കും. പ്രാർത്ഥനയും നക്ഷത്രയും. ഇപ്പോഴിതാ, പതിമൂന്നാം വയസിലേക്ക് ചുവടുവെച്ചിരിക്കുകയാണ് നക്ഷത്ര. മകൾക്ക് വളരെ ഹൃദ്യമായ ഒരു പിറന്നാൾ ആശംസയാണ് പൂർണിമ പങ്കുവെച്ചിരിക്കുന്നത്. ഗിത്താറിൽ താളമിട്ട് പാട്ടുപാടുന്ന നക്ഷത്രയുടെ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് പൂർണിമ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

‘എനിക്ക് വിശ്രമിക്കാം എന്ന് കരുതിയപ്പോൾ, എന്റെ അടുത്ത 5 വർഷത്തെ റോളർ കോസ്റ്റർ റൈഡ് ഇവിടെ ആരംഭിക്കുന്നു !! നക്ഷത്ര ഔദ്യോഗികമായി ഒരു കൗമാരക്കാരിയായിരിക്കുന്നു! സുഹൃത്തുക്കളെ എനിക്ക് ആശംസകൾ നേരൂ..’- പൂര്ണിമയുടെ വാക്കുകൾ. പ്രാർത്ഥന പാട്ടിന്റെ വഴിയേ സിനിമാലോകത്തേക്ക് എത്തിയപ്പോൾ നക്ഷത്ര അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് അഭിനയത്തിലേക്കാണ് എത്തിയത്. ഇപ്പോൾ പാട്ടിലും തിളങ്ങുകയാണ് നക്ഷത്ര.

Read Also: ‘നമ്മളെക്കൊണ്ട് ആർപ്പ് വിളിപ്പിച്ച, വിസിലടിപ്പിച്ച നമ്മുടെ തലയോടൊപ്പം ഒരിക്കലും വിശ്വസിക്കാനാവാത്ത ഒരു വിമാനയാത്ര..’- ആവേശമാർന്നൊരു കൂടിക്കാഴ്ചയുടെ ഹൃദ്യമായ അനുഭവക്കുറിപ്പ്

അതേസമയം, ‘മോഹൻലാൽ’ ‘ദി ഗ്രേറ്റ് ഫാദർ’ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ ആകർഷിച്ച താരമാണ് ഇന്ദ്രജിത്ത് പൂർണ്ണിമ താര ജോഡികളുടെ മകൾ പ്രാർത്ഥന. സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള പ്രാർത്ഥനയുടെ ഗാനങ്ങൾ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ഗാനങ്ങളാണ് പ്രാർത്ഥനയുടേതായി പുറത്തുവന്നിട്ടുള്ളത്.

Story highlights- prarthana indrajith turns 13