ഡിസ്നി ലാൻഡ് ഷോയ്ക്കിടെ കെട്ടിടം തകർത്ത് സ്പൈഡർ മാന്റെ ക്രാഷ് ലാൻഡിംഗ്- വിഡിയോ

June 13, 2022

ലോകമെമ്പാടും ആരാധകരുള്ള സൂപ്പർഹീറോ കഥാപാത്രമാണ് സ്പൈഡർ മാൻ. നിരവധി ഭാഗങ്ങളിലായി ഒട്ടേറെ സ്പൈഡർ മാൻ പരമ്പര പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ട്. സിനിമയിൽ അമാനുഷികമായ കഴിവുകളും പറക്കാനും ഭിത്തിയിൽ ചിലന്തിയെ പോലെ പിടിച്ചുകയറാനും കഴിവുള്ള ഹീറോയാണ് സ്പൈഡർ മാൻ. എന്നാൽ, സ്പൈഡർ മാന്റെ ഒരു യഥാർത്ഥ വീഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

നിർഭാഗ്യവശാൽ, ഒരു ഡിസ്‌നിലാൻഡ് ഷോയ്ക്കിടെയുള്ള ക്രാഷ് ലാൻഡിംഗ് കെട്ടിടത്തിനും സ്പൈഡർ മാനായി പറന്ന റോബോട്ടിനും പരിക്കേൽപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഡിസ്നി കാലിഫോർണിയ അഡ്വഞ്ചറിൽ പുതുതായി തുറന്ന അവഞ്ചേഴ്‌സ് കാമ്പസിലെ ഒരു ഷോയിലായിരുന്നു സംഭവം.

ഒരു കെട്ടിടത്തിൽ നിന്ന് മറ്റൊന്നിലേക്ക് റോബോട്ടിക് വെബ് ക്രാളർ ചാടുന്നത് വിഡിയോയിൽ കാണാൻ സാധിക്കും. സന്ദർശകർ ആകാശത്തേക്ക് നോക്കി നിൽക്കുകയാണ് ആവേശമുണർത്തുന്ന ഈ ഷോ കാണുന്നതിനായി. റോബോട്ട് കയറിൽ തൂങ്ങി പറക്കുന്നതിനിടയിൽ അത് ലാൻഡുചെയ്യുന്നതിന് പകരം എതിർ വശത്തുള്ള കെട്ടിടത്തിന്റെ ഒരുഭാഗത്ത് ഇടിക്കുകയായിരുന്നു.

Raed Also: ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലെ ലോകത്തെ ഏറ്റവും വലിയ ബിൽബോർഡിൽ മലയാളിയുടെ കഥ പ്രദർശിപ്പിച്ച് ‘റോക്കട്രി’ ടീം; വലിയ നേട്ടത്തിന് സാക്ഷിയായി നമ്പി നാരായണനും നടൻ മാധവനും

അതുകൊണ്ട് സ്പൈഡർ മാൻ അഡ്വഞ്ചർ ഷോ അവസാനിപ്പിക്കേണ്ടിയും വന്നു.സംഭവത്തെത്തുടർന്ന്, കെട്ടിടത്തിനും റോബോട്ടിനും അറ്റകുറ്റപ്പണികൾ നടത്തിയെന്നും ഉച്ചയ്ക്ക് ശേഷം ഷോ പുനരാരംഭിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്തായാലും ഇങ്ങനെയൊരു ക്രാഷ് ലാൻഡിംഗ് സിനിമയിൽ പോലും അപൂർവ്വമാണ്.

Story highlights-  Robotic Spider-Man makes a crash landing during Disneyland show