കുയിലിനെ കൂവി തോൽപ്പിച്ച് ദർശന; പിറന്നാൾ ദിനത്തിൽ രസികൻ വിഡിയോ പങ്കുവെച്ച് റോഷൻ മാത്യു

June 17, 2022

മലയാള സിനിമയിലെ ഹിറ്റ് നായികയായി മാറിയിരിക്കുകയാണ് ദർശന രാജേന്ദ്രൻ. മായാനദി എന്ന ചിത്രത്തിൽ ഒരു മനോഹരമായ ബോളിവുഡ് ഗാനം ആലപിച്ചും അഭിനയിച്ചുമാണ് ദർശന പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയത്. ഹൃദയം എന്ന ചിത്രത്തിന്റെ വിജയവും സ്വന്തം പേരിലുള്ള ഗാനവും നടിക്ക് കൂടുതൽ ജനപ്രീതി സമ്മാനിച്ചു. ഇപ്പോഴിതാ, പിറന്നാൾ നിറവിലാണ് താരം. ഒട്ടേറെ താരങ്ങളാണ് ദർശനയ്ക്ക് ആശംസയറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

ദർശനയുടെ അടുത്ത സുഹൃത്തും നടനുമായ റോഷൻ മാത്യു പങ്കുവെച്ച പിറന്നാൾ ആശംസയാണ് കൂട്ടത്തിൽ ശ്രദ്ധേയവും രസകരവും. ‘ കുയിലിനെ കൂവി തോല്പിക്കുന്ന നടിയുടെ വിഡിയോയാണ് റോഷൻ പങ്കുവെച്ചത്. ‘വിജയിക്ക് പിറന്നാൾ ആശംസകൾ’ എന്നാണ് കുറിച്ചിരിക്കുന്നത്. സി യൂ സൂൺ, കൂടെ, ആണും പെണ്ണും എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചിട്ടുണ്ട്. റോഷൻ പങ്കുവെച്ച രസകരമായ വിഡിയോ ആരാധകരും ഏറ്റെടുത്തു.

അതേസമയം,ഒട്ടേറെ ചിത്രങ്ങളിലാണ് ദർശന വേഷമിടുന്നത്. തിയേറ്റർ ആർട്ടിസ്റ്റായ ദർശന മലയാളത്തിൽ ഏറ്റവുമൊടുവിൽ വേഷമിട്ടത് ഡിയർ ഫ്രണ്ട് എന്ന ചിത്രത്തിലാണ്. ടൊവിനോ തോമസ് ആയിരുന്നു ചിത്രത്തിൽ നായകനായത്. അതേസമയം, നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. ദർശന രാജേന്ദ്രൻ ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

Read Also: ഉരുളക്കിഴങ്ങിന്റെ അപൂർവ്വ ഗുണങ്ങളാൽ ചർമ്മത്തിന്റെ എല്ലാവിധ പ്രശ്‌നങ്ങളോടും ഇനി വിടപറയാം

ദർശനയ്ക്ക് ഏറ്റവുമധികം സ്വീകാര്യത ലഭിച്ചത് ഹൃദയത്തിലൂടെയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ് ഒരുങ്ങിയത്. 15 ഗാനങ്ങളുണ്ടെന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്. പ്രണവ് മോഹൻലാൽ നായകനായ ചിത്രത്തിൽ രണ്ടു നായികമാരായിരുന്നു ഉണ്ടായിരുന്നത്. ദർശന രാജേന്ദ്രനും കല്യാണി പ്രിയദർശനുമാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.

Story highlights- Roshan Mathew shared a funny video on Darshan’s birthday