ഉരുളക്കിഴങ്ങിന്റെ അപൂർവ്വ ഗുണങ്ങളാൽ ചർമ്മത്തിന്റെ എല്ലാവിധ പ്രശ്‌നങ്ങളോടും ഇനി വിടപറയാം

June 5, 2023

ശാരീരികമായ പരിചരണത്തിന് വളരെയധികം പണം മുടക്കുന്നവരാണ് പലരും. നമുക്ക് ചുറ്റുമുള്ള പ്രകൃതിദത്ത വസ്തുക്കളാൽ ചിലവുചുരുക്കി സൗന്ദര്യ- ശരീര പരിചരണം നടത്താൻ എളുപ്പമാണ്. സൗന്ദര്യ സംരക്ഷണത്തിന് സഹായകമായ ധാരാളം പച്ചക്കറികളുണ്ട്. അവയിൽ ഉരുളക്കിഴങ്ങും ഉൾപ്പെടുന്നു. വളരെ ആരോഗ്യകരമാണ് എന്നതിലുപരി ഉരുളക്കിഴങ്ങ് ജ്യൂസ് ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കുന്നത് ഒരാളെ പല വിധത്തിൽ ആരോഗ്യകരമാക്കി വയ്ക്കുന്നു.

ഉരുളക്കിഴങ്ങ് ജ്യൂസിൽ പോഷകങ്ങളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് ജ്യൂസിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രായം കൂടുന്നതിന്റെ പാടുകളും ചുളിവുകളും കുറയ്ക്കാൻ സഹായിക്കുന്നു. ഗവേഷണ പ്രകാരം, ചർമ്മത്തിന് മോയ്സ്ചറൈസേഷനുള്ള മികച്ച മാർഗമാണിത്.

വരണ്ട ചർമ്മമുള്ളവർക്ക് ഒരു ആശ്വാസമാണ് ഉരുളക്കിഴങ്ങ്. നിങ്ങളുടെ വരണ്ട ചർമ്മത്തിന് ജലാംശം നൽകേണ്ടത് ആവശ്യമാണ്. ജ്യൂസായി കുടിക്കുകയോ തൊലിയിൽ പുരട്ടുകയോ ചെയ്യാം. മാത്രമല്ല, വൃത്തിയുള്ള ഒരു കോട്ടൺ ബോൾ എടുത്ത് ഉരുളക്കിഴങ്ങിന്റെ നീര് പാടുകളോ കരുവാളിപ്പോ ഉള്ള ചർമ്മത്തിൽ പുരട്ടുക. ഇത് ഉണങ്ങിയശേഷം കുറച്ച് മിനിറ്റിനുശേഷം കഴുകുക.

Read Also:കുടുംബസമേതം പിറന്നാൾ ആഘോഷമാക്കി റഹ്മാൻ- വിഡിയോ

ചർമ്മത്തിലെ കടുത്ത വരൾച്ച മൂലമാണ് എക്സിമ ഉണ്ടാകുന്നത്. ഇതുമൂലം ചർമ്മത്തിന് ചുവപ്പും ചൊറിച്ചിലും അനുഭവപ്പെടും. ഉരുളക്കിഴങ്ങിന്റെ നീര് എക്സിമയ്ക്ക് ഉത്തമമാണ്. ശരീരത്തിലെ ഓക്‌സിജനേഷൻ മെച്ചപ്പെടുത്തുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്ന നിയാസിൻ അടങ്ങിയ വിറ്റാമിൻ ബിയുടെ മികച്ച ഉറവിടമാണ് ഉരുളക്കിഴങ്ങ് ജ്യൂസ്. ആരോഗ്യമുള്ള ശരീരവും തിളങ്ങുന്ന ചർമ്മവും ലഭിക്കാൻ ഇത് സഹായിക്കുന്നു.

Story highlights- potato beauty hacks