മഹേഷിന്റെ പ്രതികാരത്തിലെ ആ കുഞ്ഞു മിടുക്കിയാണ് ‘ജോ& ജോ’യിലെ താരം!

June 15, 2022

‘അവൾ തൊടിയെല്ലാം നനച്ചിട്ട്

തുടുവേർപ്പും തുടച്ചിട്ട്

അരയിൽ കൈകുത്തി നിൽക്കും പെണ്ണ്..’

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ഈ ടൈറ്റിൽ ഗാനം കേൾക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്ന ഒരു ദൃശ്യമുണ്ട്. ഇടുക്കിയെന്ന മിടുക്കിയുടെ പാട്ടാണെങ്കിലും മറ്റൊരു മിടുമിടുക്കിയാണ് ആ പാട്ടിൽ ഈ വരികൾക്ക് ജീവൻ പകരുന്നത്. അരയിൽ കൈകുത്തി നിൽക്കുന്ന ഒരു കുഞ്ഞു മിടുക്കി.

ഇടുക്കി സ്വദേശിനിയായ സമീര സാബു ആണ് ആ മിടുക്കി. പാട്ടിനൊപ്പം ജനഹൃദയങ്ങളിൽ ആ കുഞ്ഞും ചേക്കേറിയിരുന്നു. ഇപ്പോഴിതാ, വീണ്ടും സമീര താരമായിരിക്കുകയാണ്. ജോ&ജോ എന്ന സിനിമയിലെ നിർണായക വേഷത്തിലൂടെയാണ് സമീര ശ്രദ്ധനേടുന്നത്.

നിഖില വിമൽ, നസ്ലിൻ, മാത്യു തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ജോ&ജോ’. ചിത്രത്തിൽ വളരെ നിർണായകമായ വേഷത്തിലാണ് സമീര എത്തിയത്. എല്ലാവരും സമീരയെ തിരിച്ചറിയുകയും അഭിനയത്തിന് അഭിനന്ദനം അറിയിക്കുയും ചെയ്തു.

Read Also: ‘ആ കാമുകൻ്റെ കുഴൽ വിളി കാതോർത്തു നിൽക്കുമ്പോൾ..’- ഹൃദ്യമായ ചുവടുകളുമായി അനുശ്രീ

ഇടുക്കി കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാംക്ളാസ്സ് വിദ്യാർത്ഥിനിയാണ് സമീര. ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ സമീര ശ്രദ്ധേയയാണ്. മൂന്നാറിലെ ഒരു സ്കൂളിൽ നൃത്താധ്യാപികയായി ജോലി നോക്കുന്ന അമ്പിളിയാണ് മാതാവ്. പിതാവ് സാബു ഇടുക്കി ഇരുപതിലേറെ വർഷക്കാലം ഗാനമേള ട്രൂപ്പുകളിൽ സജീവസാന്നിധ്യമായിരുന്നു. മരിയൻ കോളേജ് കുട്ടിക്കാനത്ത് ഡിഗ്രി മൂന്നാം വർഷം പഠിക്കുന്ന അരവിന്ദ് സാബു സമീരയുടെ സഹോദരനാണ്.

Story highlights- sameera sabu in jo& jo

.