അച്ഛന്റെയും അമ്മയുടെയും വിവാഹദിനത്തിൽ ചിരിയോടെ നടന്നെത്തുന്ന ഭിന്നശേഷിക്കാരനായ മകൻ- ഉള്ളുതൊട്ടൊരു കാഴ്ച

June 10, 2022

ഹൃദയംകവരുന്ന കാഴ്ചകളുടെ കലവറയാണ് സമൂഹമാധ്യമങ്ങൾ. ഒരേസമയം ഉള്ളുതൊടുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഒരു കാഴ്ച ഇപ്പോഴിതാ ശ്രദ്ധനേടുകയാണ്. മാതാപിതാക്കളുടെ വിവാഹ ദിനത്തിൽ അവർക്കരികിലേക്ക് നടന്നുവരുന്ന ഭിന്നശേഷിക്കാരനായ മകന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധകവരുന്നത്. കൊച്ചുകുട്ടി തന്റെ മാതാപിതാക്കളെ കാണാനായി ഇടനാഴിയിലൂടെ നടന്നുവരുന്ന കാഴ്ച വളരെ ഹൃദ്യമാണ്. ഒരു വാക്കറുടെ പിന്തുണയോടെയാണ് കുഞ്ഞ് വിവാഹവേദിയിലേക്ക് സന്തോഷത്തോടെ എത്തുന്നത്.

ഇപ്പോൾ വൈറലായ വിഡിയോയിൽ, കൊച്ചുകുട്ടി വാക്കർ ഉപയോഗിച്ച് നടന്നെത്തുന്നത് കാണാം. പതുക്കെ അവൻ തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നു, അവർ പരസ്പരം ആലിംഗനം ചെയ്യുന്നു. അത്രയും സന്തോഷകരമായ നിമിഷമാണത്. അടുത്തിടെ അമ്മയെ വിവാഹവേഷത്തിൽ കണ്ട കുഞ്ഞിന്റെ സന്തോഷവും വിഡിയോയിലൂടെ ശ്രദ്ധേയമായിരുന്നു.

ഭർത്താവിനും കുടുംബത്തിനുമൊപ്പം രണ്ട് വയസ്സുള്ള മകൻ പിയേഴ്സണും വിവാഹത്തിന്റെ ഭാഗമായിരുന്നു. തന്റെ അമ്മ വധുവായി അണിഞ്ഞൊരുങ്ങി നിൽക്കുന്നതിലുള്ള മകന്റെ പ്രതികരണമാണ് വൈറലായ വിഡിയോയിലുള്ളത്. തന്റെ അമ്മ വിവാഹവസ്ത്രത്തിൽ നിൽക്കുന്നത് കണ്ട കൊച്ചുകുട്ടി ആഹ്ലാദമടക്കാനാകാതെ നിൽക്കുകയാണ്. അവന് അവന്റെ സന്തോഷം അടക്കാനായില്ല.

Read Also: ത്രില്ലടിപ്പിക്കുന്ന ആക്ഷൻ സീക്വൻസുകൾ, അഭിനയമികവോടെ താരങ്ങൾ, അമ്പരപ്പിച്ച് സൂര്യ; ഫാൻ ബോയ് ചിത്രത്തിനപ്പുറത്തേക്ക് വളർന്ന സിനിമാറ്റിക് അനുഭവം നൽകി ‘വിക്രം’ – റിവ്യൂ

തന്റെ അമ്മയുടെ വിവാഹത്തിൽ മോതിരവുമായി കാത്തിരിക്കുകയായിരുന്നു കുഞ്ഞ്. പക്ഷേ ‘അമ്മ വെളുത്ത ഗൗൺ ധരിച്ചിരിക്കുന്നത് കണ്ടതിന് ശേഷം സന്തോഷം അടക്കാൻ കഴിയാതെ അമ്മയുടെ അടുത്തേക്ക് ഓടിയെത്തി ഈ കുഞ്ഞുമകൻ. ‘ഹായ്, മം’ എന്ന് വിളിച്ചുകൊണ്ടാണ് മകൻ ഓടിയെത്തുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധനേടി.

Story highlights- Specially-abled boy walks up the aisle to meet parents