സ്റ്റെപ്പൊക്കെ ഇത്തിരി ‘ടഫ്’ ആണ്- സോഷ്യലിടങ്ങളിൽ ഹിറ്റായി ശ്രീഹരിയുടെ ഡാൻസ്!
മലയാളികൾ നെഞ്ചോട് ചേർത്ത പ്രിയ റിയാലിറ്റി ഷോയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. സർഗഗായകരായ കുരുന്നുകളെ കണ്ടെത്തുവാനുള്ള ലക്ഷ്യത്തിൽ ആരംഭിച്ച ഷോ ഇന്ന് ജനഹൃദയങ്ങൾ കീഴടക്കി രണ്ടാം സീസണിൽ എത്തി നിൽക്കുകയാണ്. കുഞ്ഞു പാട്ടുകാർ ഈ ഷോയിലൂടെ പാട്ടിൽ മാത്രമല്ല വൈഭവം തെളിയിക്കുന്നത്. അവരുടെ മറ്റു സർഗാത്മകമായ കഴിവുകൾക്കും ഫ്ളവേഴ്സ് ടോപ് സിംഗർ ഇടമൊരുക്കാറുണ്ട്.
പാട്ടുവേദിയിലെ മിടുക്കന്മാർക്കും മിടുക്കികൾക്കും ഒട്ടേറെ ആരാധകരുണ്ട്. പാലക്കാട് നിന്നുമെത്തി മനസ് കവർന്ന ഗായകനാണ് ശ്രീഹരി. തുടക്കകാലത്തിൽ കലാഭവൻ മണിയുടെ പാട്ടുകളിലൂടെ ശ്രദ്ധേയനായതിനാൽ പാലക്കാടിന്റെ മണിമുത്ത് എന്നാണ് അറിയപ്പെടുന്നത്. ഇപ്പോൾ എല്ലാ തരത്തിലുള്ള പാട്ടുകളിലേക്കും ഈ മിടുക്കൻ കയ്യൊപ്പ് പതിപ്പിച്ചുകഴിഞ്ഞു.
ഇപ്പോഴിതാ, രസകരമായ ഒരു പാട്ടും പ്രകടനവുമായി എത്തിയിരിക്കുകയാണ് ശ്രീഹരി. ഒരായിരം കിനാക്കളാൽ എന്ന ഗാനമാണ് ശ്രീഹരി ആലപിക്കുന്നത്. പാട്ടിനേക്കാൾ ഹിറ്റായത് ഇതിനിടയിൽ ചെയ്ത ഏതാനും ചുവടുകളാണ്. വളരെ രസകരമായാണ് ശ്രീഹരി ചുവടുവെച്ചത്. പാട്ടിനു ശേഷവും ശ്രീഹരിയുടെ ഭരതനാട്യം ഒന്ന് കാണണം എന്നുപറഞ്ഞുകൊണ്ട് വിധികർത്താക്കളും പ്രോത്സാഹിപ്പിക്കുന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.
Read Also: ഇത് തനി നാട്ടിൻപുറം സ്റ്റൈൽ റേസിങ്; സോഷ്യൽ ഇടങ്ങളിൽ ഹീറോയായി കുട്ടി റേസർമാർ
മത്സരവേദിയിലെ മിടുക്കന്മാരിൽ ഒരാളാണ് ശ്രീഹരി. പാലക്കാട് സ്വദേശിയായ ശ്രീഹരി വേറിട്ട പാട്ടുകൾ വേദിയിലേക്ക് എത്തിക്കുന്നതിൽ വളരെയധികം ശ്രദ്ധാലുവാണ്. ഓരോ പാട്ടും അങ്ങേയറ്റം മികവോടെ വേദിയിൽ എത്തിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് ശ്രീഹരി. കലാഭവൻ മണിയുടെ ഗാനങ്ങൾ ആലപിക്കാൻ ശ്രീഹരിക്ക് ഒരു പ്രത്യേക കഴിവാണ്. പാട്ടുകാരനൊപ്പം ഒരു അഭിനേതാവും ശ്രീഹരിയിലുണ്ട് എന്ന് വേദി തിരിച്ചറിഞ്ഞിരുന്നു.
Story highlights- sreehari’s funny dance