ചിരിക്കൊപ്പം ചുവടുകളുമായി സ്റ്റാർ കോമഡി മാജിക് ടീമിന്റെ ഗംഭീര എൻട്രി- വിഡിയോ

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്ളവേഴ്സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയിരുന്നു. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് കൗതുകമുണർത്തുന്ന രീതിയിൽ ഓരോ ആഘോഷങ്ങളും മാറ്റേറുന്നതാക്കി മാറ്റി ‘സ്റ്റാർ കോമഡി മാജിക്’ എന്ന പേരിൽ എത്തിയിരിക്കുകയാണ് ഷോ.
രണ്ടാം വരവിൽ ആഘോഷങ്ങൾക്ക് പകിട്ട് കൂടുതലാണ്. പഴയ താരങ്ങൾക്കൊപ്പം ഒട്ടേറെ പുത്തൻ താരങ്ങളും സ്റ്റാർ കോമഡി മാജിക്കിൽ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ, സ്റ്റാർ കോമഡി മാജിക്കിലെ താരങ്ങളുടെ എൻട്രി ഡാൻസ് ശ്രദ്ധേയമാകുകയാണ്. എല്ലാവരും വ്യത്യസ്തമായ പാട്ടുകൾക്ക് ചുവടുവെച്ചാണ് വേദിയിലേക്ക് എത്തിയത്.
പാട്ടും ഡാൻസും സ്കിറ്റും ഗെയിമുകളുമൊക്കെയായി ഉത്സവപ്രതീതിയാണ് ഫ്ളവേഴ്സ് സ്റ്റാർ മാജിക്കിലെ ഓരോ എപ്പിസോഡുകളും പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നത്. അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങൾ തന്നെയാണ് ഫ്ളവേഴ്സ് ടി വി ഒരുക്കുന്ന സ്റ്റാർ കോമഡി മാജിക്കിലും അണിനിരക്കുന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ച സ്റ്റാർ മാജിക് വേദിയിലെന്ന പോലെ സ്റ്റാർ കോമഡി മാജിക്കിലും ഒട്ടേറെ പുതുമുഖങ്ങൾ എത്തിയിട്ടുണ്ട്.
Story highlights- star comedy magic team dance