വാക്കുകൾക്കും അതീതമാണ് ഈ സ്നേഹം; കാഴ്ചക്കാരുടെ ഹൃദയം കവർന്ന് മുത്തശ്ശിയും പേരക്കുട്ടിയും, വിഡിയോ

June 27, 2022

ചില കുഞ്ഞുകുഞ്ഞ് കാര്യങ്ങൾ സമ്മാനിക്കുന്ന സന്തോഷം പലപ്പോഴും നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ചിരിയും കളിയും കാണുമ്പോൾ ലഭിക്കുന്ന സന്തോഷം പോലെയാണ് ചിലപ്പോൾ ഒരുപാട് പ്രായമായവരുടെ ചില പ്രവർത്തികളും. അത്തരത്തിൽ സമൂഹമാധ്യമങ്ങളുടെ ഹൃദയം കവരുകയാണ് തന്റെ പേരക്കുട്ടിയെ ആദ്യമായി കാണുന്ന ഒരു മുത്തശ്ശിയുടെ സന്തോഷം. കാഴ്ചക്കാരിൽ മുഴുവൻ കൗതുകമാകുകയാണ് ഈ മുത്തശ്ശി. കുഞ്ഞിനെ ആദ്യമായി കാണുന്ന മുത്തശ്ശിയുടെ സ്നേഹവും കരുതലും സമൂഹമാധ്യമങ്ങളുടെ മുഴുവൻ ഹൃദയം കവർന്നുകഴിഞ്ഞു.

തൊണ്ണൂറ് വയസുള്ള ഒരു മുത്തശ്ശിയാണ് ഈ വിഡിയോയിൽ ഉള്ളത്. ഇവരുടെ മകൾ കുഞ്ഞിനെ മുത്തശ്ശിയുടെ കൈകളിൽ നൽകുമ്പോൾ കുഞ്ഞിനെ സ്നേഹത്തോടെ നോക്കി ചിരിച്ചുകൊണ്ട് നെഞ്ചോട് ചേർത്ത് പിടിച്ച് ലാളിക്കുകയാണ് ഈ മുത്തശ്ശി. ഒപ്പം കുഞ്ഞിന്റെ വിരലുകളിലും മറ്റും തൊട്ട് നോക്കുന്നതും കുഞ്ഞിന്റെ കവിളിൽ മുത്തങ്ങൾ നൽകുന്നതും കാണാം. ‘തന്റെ കുഞ്ഞിനെ നോക്കൂ, അവളുടെ കുഞ്ഞികൈകളും കാലുകളും നോക്കൂ, എത്ര ചെറുതാണ് ഈ കുഞ്ഞ് എന്നൊക്കെ കുരുന്നിനെ ചേർത്തുപിടിച്ചുകൊണ്ട് പറയുകയാണ് ഈ മുത്തശ്ശി.

Read also: സഹോദരിയുടെ കല്യാണത്തിന് മരിച്ചുപോയ അച്ഛന്റെ മെഴുക് പ്രതിമയൊരുക്കി മകൻ; സ്‌നേഹനിർഭരമായ നിമിഷങ്ങൾക്ക് സാക്ഷ്യംവഹിച്ച് വിവാഹവേദി

അതേസമയം ഗുഡ് ന്യൂസ് കറസ്പോണ്ടിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന വിഡിയോയ്ക്ക് ഇതിനോടകം നിരവധി കാഴ്ചക്കാരെയും ലഭിച്ചുകഴിഞ്ഞു. മനോഹരം, പേരക്കുട്ടിയുടെ കുഞ്ഞിനെ ആദ്യമായി കാണുന്ന മുത്തശ്ശി എന്ന കുറിപ്പോടെയാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചതോടെ നിരവധിപ്പേരാണ് ഈ മുത്തശ്ശിയ്ക്കും കുഞ്ഞിവാവയ്ക്കും അഭിനന്ദനങ്ങളുമായി എത്തിയത്. ഈ വിഡിയോ ഒരുതവണ കണ്ടാൽ പിന്നെയും പിന്നെയും കാണാൻ തോന്നുമെന്നും നിഷ്കളങ്കമായ സ്നേഹമാണ് ഇവിടെ കാണുന്നത് എന്നുമൊക്കെയാണ് പലരും ഈ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്.

വിഡിയോ:

Story highlights: This video melts netizens’ hearts- great grandmother meets her granddaughter