‘കൈ’ ഉയർത്തി തൃക്കാക്കര; വൻ ലീഡുമായി ഉമ തോമസ്

June 3, 2022

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് ലീഡ് ചെയ്യുന്നു. 15000 വോട്ടുകൾക്കാണ് ഉമ തോമസ് ലീഡ് ചെയ്യുന്നത്. 7 ഘട്ടങ്ങൾ എണ്ണിത്തീർന്നപ്പോൾ 15,531 വോട്ടുകളുടെ ലീഡാണ് ഉമ തോമസിനുള്ളത്. കഴിഞ്ഞ തവണ ഭർത്താവ് പിടി തോമസിനു ലഭിച്ച ലീഡിനെക്കാൾ കൂടുതലാണ് ഉമയുടെ ലീഡ്.

അതേസമയം യുഡിഎഫ് കോട്ടയായിരുന്ന തൃക്കാക്കര കാത്ത് കരുത്ത് തെളിയിച്ചതിന്റെ ആഹ്ലാദത്തിലാണ് ഉമാ തോമസും യുഡിഎഫും. യുഡിഎഫ് ക്യാമ്പുകളിൽ ഇതിനോടകം ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു. പലയിടങ്ങളിലും മുദ്രാവാക്യം വിളികളും ആരംഭിച്ചുകഴിഞ്ഞു.

എട്ടാം റൗണ്ടില്‍ പനമ്പിള്ളി നഗര്‍, കടവന്ത്ര, തൃക്കാക്കര, കരമക്കാട്, കൊല്ലംകുടിമുഗള്‍ പ്രദേശങ്ങള്‍ യുഡിഎഫ് പ്രതീക്ഷ വച്ച് പുലര്‍ത്തുന്നയിടങ്ങളാണ്. ഒമ്പതാം റൗണ്ട് തൃക്കാക്കര നഗരസഭയിലെ യുഡിഎഫ് ശക്തികേന്ദ്രങ്ങളാണ്. അവസാന റൗണ്ടില്‍ എട്ട് ബൂത്തുകള്‍ മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ഇനിയൊരു തിരിച്ചുവരവ് എൽഡിഎഫിന് കഴിയില്ലെന്നാണ് സൂചന.

Story highlights: Thrikkakara by-poll result Uma Thomas udf