തിരക്കേറിയ റോഡിൽ ചിതറിക്കിടക്കുന്ന കല്ലുകൾ; തൂത്തുമാറ്റി ട്രാഫിക് ഉദ്യോഗസ്ഥൻ- വിഡിയോ

June 17, 2022

അർപ്പണബോധത്തിന്റെ ഉദാഹരണങ്ങളാണ് പോലീസ് ഉദ്യോഗസ്ഥർ. ജനങ്ങൾക്കായി അവർ പ്രവർത്തിക്കുന്ന നന്മകൾ എണ്ണിയാൽ ഒതുങ്ങാത്തതാണ്. പ്രത്യേകിച്ച് ട്രാഫിക് പോലീസുകാർ. അവർ പൊരിവെയിലിലും സന്തോഷനിമിഷങ്ങളും നന്മയും കണ്ടെത്തുന്നത് ഉള്ളുനിറയ്ക്കും. ഇപ്പോഴിതാ, അങ്ങനെയൊരു കാഴ്ച്ചയാണ് ശ്രദ്ധേയമാകുന്നത്.

കല്ലുകളും പാറകളും നിറഞ്ഞ തിരക്കേറിയ റോഡ് ഒരു ട്രാഫിക് പോലീസ് തൂത്തുവാരുന്ന വിഡിയോയാണ് ശ്രദ്ധനേടുന്നത്. അനാവശ്യമായ റോഡപകടങ്ങൾക്കും ടയർ പഞ്ചറാകുന്നതിനും പലപ്പോഴും ഇത്തരം അവശിഷ്ടങ്ങൾ കാരണമാകാറുണ്ട്. ട്രാഫിക്കിൽ സിഗ്‌നൽ കത്ത് വാഹനങ്ങൾ നിൽക്കുമ്പോഴാണ് പോലീസുകാരൻ ചൂലുമായി റോഡ് വൃത്തിയാക്കുന്നത്. എല്ലാവരും അദ്ദേഹത്തിന്റെ അർപ്പണബോധത്തിന് കൈയടിച്ചു.

അടുത്തിടെ കടുത്ത ചൂടിൽ ദാഹിച്ചുവലഞ്ഞ കുരങ്ങിന് ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ വെള്ളം നൽകുന്ന വിഡിയോ ശ്രദ്ധനേടിയിരുന്നു. വൈറലായ വിഡിയോയിൽ, സഞ്ജയ് ഗുഡെ എന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ ദാഹിച്ചുവലഞ്ഞ കുരങ്ങിന് വെള്ളം നൽകുന്നത് കാണാം. തളർന്നുപോയ കുരങ്ങ് വെള്ളം കുടിക്കുമ്പോൾ കുപ്പിയിൽ പിടിച്ചുകൊണ്ട് ഉദ്യോഗസ്ഥനും സഹായിക്കുന്നുണ്ട്. വഴിയാത്രക്കാരാണ് ഈ ദൃശ്യം ഫോണിൽ പകർത്തിയത്.

Read Also: രൺബീർ കപൂർ-ആലിയ ഭട്ട് ചിത്രം ‘ബ്രഹ്മാസ്ത്രയുടെ’ ട്രെയ്‌ലർ എത്തി; മലയാളത്തിൽ ചിത്രം അവതരിപ്പിക്കുന്നത് എസ് എസ് രാജമൗലി

ലോകം വല്ലാതെ മാറിയെന്നും കരുണയുടെ കണങ്ങൾ കാണാനില്ലെന്നും പറയുമ്പോൾ അത്രക്കൊന്നും നന്മ മനുഷ്യമനസ്സിൽ നിന്നും വറ്റി പോയിട്ടില്ലെന്ന് കാണിക്കുകയാണ് ഈ സംഭവം. നടക്കാൻ സാധിക്കാത്ത ഭിന്നശേഷിക്കാരനെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്ന ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്റെ വിഡിയോയും ശ്രദ്ധനേടിയിരുന്നു. മുംബൈ പോലീസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതായിരുന്നു വിഡിയോ.

Story highlights-Traffic police sweeps rocks from street