വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മരത്തടിയിൽ ബാലൻസ് ചെയ്തുനിൽക്കുന്ന ആമക്കൂട്ടങ്ങൾ; എട്ട് മില്യൺ കാഴ്ചക്കാരെ നേടിയ വിഡിയോ

June 8, 2022

ഏറെ അത്ഭുതങ്ങൾ നിറഞ്ഞതാണ് നമ്മുടെ ഭൂമി. ഓരോ ദിവസവും ഒട്ടനവധി കൗതുകം നിറഞ്ഞ വാർത്തകളും കാഴ്ചകളുമാണ് നമ്മെ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ കൗതുകമാകുകയാണ് ഒരു കൂട്ടം ആമകളുടെ ചിത്രങ്ങളും വിഡിയോകളും. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന തടിയിൽ ബാലൻസ് ചെയ്ത് നിൽക്കുന്ന ഒരു കൂട്ടം ആമകളെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. വിഡിയോയിൽ വെള്ളത്തിന്റെ നടുവിൽ ഒരു വലിയ തടി കിടക്കുന്നതും അതിൽ ഏഴോളം ആമകളെയുമാണ് കാണാൻ കഴിയുക. വെള്ളത്തിനൊപ്പം അനങ്ങികൊണ്ടിരിക്കുന്ന മരത്തിൽ ബാലൻസ് ചെയ്ത് നിൽക്കുകയാണ് ഈ ആമകൾ.

അതേസമയം ഒരു ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവയ്ക്കപ്പെട്ട ഈ രസകരമായ വിഡിയോയ്ക്ക് വെറും മുപ്പത് സെക്കന്റ് മാത്രമാണ് ദൈർഘ്യം. ‘ഈ ഗെയിം എനിക്ക് ഇഷ്ടപ്പെട്ടു’ എന്ന തലക്കെട്ടോടെയാണ് വിഡിയോ സോഷ്യൽ ഇടങ്ങളിൽ വൈറലായത്. വെള്ളത്തിൽ കിടക്കുന്ന തടിയിൽ ഒന്നിലധികം ആമകൾ കയറിയതോടെ മരം അനങ്ങുന്നുണ്ട്, ആ സമയത്ത് വെള്ളത്തിലേക്ക് വീഴാതിരിക്കാൻ ആമകൾ നടത്തുന്ന ശ്രമങ്ങളാണ് കാഴ്ചക്കാരിൽ ചിരി പടർത്തുന്നത്. അതേസമയം കുറെ അധികം സമയം ഇവ വെള്ളത്തിലേക്ക് വീഴാതെ തടിയിൽ ബാലൻസ് ചെയ്ത് പിടിച്ചുനിന്നു. എന്നാൽ അവസാനം ഓരോന്നോരോന്നായി വെള്ളത്തിലേക്ക് നാല് ആമകൾ വീഴുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ട്. എന്നാൽ അവസാനം വരെ വെള്ളത്തിലേക്ക് വീഴാതെ കുറച്ച് ആമകൾ തടിയിൽ തന്നെ പിടിച്ചിരിക്കുന്നുണ്ട്.

Read also: ദിവസവും കൈക്കുഞ്ഞുമായി ഓഫീസിൽ എത്തുന്ന പൊലീസ് കോൺസ്റ്റബിൾ; സോഷ്യൽ മീഡിയ സുഹൃത്തുക്കളുടെ ഹൃദയം കവർന്ന ചിത്രം

സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോ ഇതിനോടകം 8.4 ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. അഞ്ച് ലക്ഷത്തോളം ആളുകൾ ഈ വിഡിയോയ്ക്ക് ലൈക്കും ചെയ്തിട്ടുണ്ട്. എന്തായാലും വിഡിയോ സോഷ്യൽ ഇടങ്ങളിൽ ഹിറ്റായിക്കഴിഞ്ഞു. രസകരമായ കമന്റുകളോടെയാണ് വിഡിയോ ആളുകൾ ഏറ്റെടുത്തിരിക്കുന്നതും.

Story highlight: Turtles Balance On Wooden Log In River Now Viral