ബസ് സ്റ്റാൻഡിൽ വെച്ചൊരു വ്യത്യസ്ത നൃത്തം; സമൂഹമാധ്യമങ്ങളെ ഞെട്ടിച്ച് യുവകലാകാരൻ- വിഡിയോ ഹിറ്റ്

June 1, 2022

യുവകലാകാരന്മാരുട രസകരമായ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അമൽ ജോൺ എം ജെ എന്നയാൾ പങ്കുവെച്ച ഒരു ഡാൻസ് വിഡിയോയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബസ് സ്റ്റാൻഡിൽ ജനമധ്യത്തിൽ വെച്ചാണ് അമൽ എന്നയാൾ നൃത്തച്ചുവടുകൾ വയ്ക്കുന്നത്. അതേസമയം വളരെ രസകരമായ രീതിയിലാണ് അമൽ ചുവടുകൾ വയ്ക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ കുറഞ്ഞ സമയത്തിനകം സോഷ്യൽ ഇടങ്ങളിൽ ഹിറ്റായിക്കഴിഞ്ഞു. പൊതു ഇടത്തിൽ നിന്നുകൊണ്ട് ഇത്രയും വ്യത്യസ്തമായ രീതിയിൽ തനിയെ നൃത്തം ചെയ്യുന്ന യുവാവിന് മുൻപിൽ നിറഞ്ഞ് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ സുഹൃത്തുക്കൾ.

ദോസ്ത് എന്ന ചിത്രത്തിലെ ‘മാരിപ്രാവേ… മാടപ്രാവേ…മാറിൽ ചൂടുണ്ടോ..’ എന്ന ഗാനത്തിനാണ് അമൽ ചുവടുകൾ വയ്ക്കുന്നത്. വളരെ രസകരമായ രീതിയിലാണ് അമൽ ചുവടുകൾ വയ്ക്കുന്നത്. ബസിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയും ബസ് സ്റ്റാൻഡിൽ വെച്ചുമൊക്കെയാണ് അമൽ നൃത്തം ചെയ്യുന്നത്. അതേസമയം ഇതിന് മുൻപും അമലിന്റെ നൃത്ത വിഡിയോകൾ സോഷ്യൽ ഇടങ്ങളിൽ ഹിറ്റായിട്ടുണ്ട്. മികച്ച പ്രതികരണങ്ങളാണ് അമലിന്റെ നൃത്ത വിഡിയോകൾക്ക് ലഭിക്കുന്നത്. എന്തായാലും കുറഞ്ഞ മണിക്കൂറിനുള്ളിൽ തന്നെ സോഷ്യൽ ഇടങ്ങളിൽ തരംഗമായി മാറിക്കഴിഞ്ഞു ഈ യുവാവിന്റെ വ്യത്യസ്ത സ്റ്റെപ്പുകളും നൃത്തവും.

Read also:അന്ന് പറയാൻ മടിച്ചത് ഇന്ന് അഭിമാനത്തോടെ പറയും- ഞാനൊരു പൂക്കാരിയുടെയും മെക്കാനിക്കിന്റെയും മകനാണ്….പ്രചോദനമായൊരു ജീവിതകഥ

സോഷ്യൽ ഇടങ്ങൾ ജനപ്രിയമായതോടെ ദിവസവും രസകരവും കൗതുകം നിറഞ്ഞതുമായ ഒട്ടനവധി ചിത്രങ്ങളും വിഡിയോകളുമാണ് സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കാറുള്ളത്. മികച്ച സ്വീകാര്യതയാണ് ഇത്തരം ചിത്രങ്ങൾക്ക് ലഭിക്കാറുള്ളതും. അടുത്തിടെ ഒരു വിവാഹ ഘോഷയാത്രയിൽ നൃത്തം ചെയ്യുന്ന ഒരു യുവാവിന്റെ രസകരമായ ചുവടുകളും വലിയ രീതിയിൽ ജനപ്രീതി നേടിയിരുന്നു. വലിയൊരു ആൾക്കൂട്ടത്തിനിടെയിൽ തനിയെ വ്യത്യസ്ത സ്റ്റെപ്പുകളുമായി നൃത്തം ചെയ്തതോടെയാണ് ഈ യുവാവ് ശ്രദ്ധിക്കപ്പെട്ടത്.

story highlights: Unique dance of Amal Goes Trending