ഇട്ടിമാണിയിലെ പാട്ട് കേട്ട് ലാലേട്ടൻ പറഞ്ഞത്..; രസകരമായ സംഭവം വിവരിച്ച് വൈക്കം വിജയലക്ഷ്മി
വളരെ ചെറിയ സമയം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. വ്യത്യസ്തമായ ശബ്ദത്തിനുടമയായ പ്രിയ ഗായിക കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് ഒട്ടേറെ ഹിറ്റ് ഗാനങ്ങളാണ് ആലപിച്ചത്. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘സെല്ലുലോയിഡ്’ എന്ന് ചിത്രത്തിലെ “കാറ്റേ കാറ്റേ..” എന്ന തുടങ്ങുന്ന ഗാനമാണ് ഗായികയ്ക്ക് ആദ്യമായി വലിയ അംഗീകാരങ്ങൾ നേടിക്കൊടുത്തത്.
ഇപ്പോൾ ഫ്ളവേഴ്സ് ഒരു കോടിയിൽ അതിഥിയായി എത്തിയിരിക്കുകയാണ് വൈക്കം വിജയലക്ഷ്മി. അറിവിന്റെ വേദിയിൽ പ്രിയ ഗായിക അതിഥിയായി എത്തിയ എപ്പിസോഡ് വലിയ ജനശ്രദ്ധ നേടിയിരുന്നു. എപ്പിസോഡിൽ വിജയലക്ഷ്മി മോഹൻലാലിനോടൊപ്പമുള്ള ചില രസകരമായ ഓർമ്മകൾ പങ്കുവെച്ചതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
മോഹൻലാലിന്റെ ‘ഇട്ടിമാണി’ എന്ന ചിത്രത്തിൽ വൈക്കം വിജയലക്ഷ്മി ഒരു ഗാനം ആലപിച്ചിരുന്നു. “കണ്ടോ കണ്ടോ ഇന്നോളം..” എന്ന ഗാനമാണ് ഗായിക ചിത്രത്തിൽ ആലപിച്ചത്. പാട്ട് ലാലേട്ടന് ഒരുപാട് ഇഷ്ടമായി എന്നാണ് വൈക്കം വിജയലക്ഷ്മി പറയുന്നത്. പാട്ട് കേട്ട് അദ്ദേഹം കുറെ ചിരിച്ചുവെന്നും ഉഗ്രനായിട്ടുണ്ട് എന്ന് പറഞ്ഞുവെന്നും ഗായിക കൂട്ടിച്ചേർത്തു.
ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഫ്ളവേഴ്സ് ഒരു കോടി. വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന പരിപാടിക്ക് പ്രേക്ഷകർ ഏറെയാണ്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷൻ അവതാരകനും ഫ്ളവേഴ്സ് ഗ്രൂപ്പ് എംഡിയും കൂടിയായ ആർ ശ്രീകണ്ഠൻ നായരാണ് ഫ്ളവേഴ്സ് ഒരു കോടിയുമായി എല്ലാ ദിവസവും 9 മണിക്ക് പ്രേക്ഷകരിലേക്കെത്തുന്നത്.
Story Highlights: Vaikkom vijayalakshmi about singing in ittymani