സീറ്റ് നൽകിയില്ല; കൈക്കുഞ്ഞുമായി മെട്രോയിൽ നിലത്തിരുന്ന് യാത്ര ചെയ്യേണ്ടിവന്ന യുവതി- വിഡിയോയ്ക്ക് പിന്നിൽ..
കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ച ഒരു വിഡിയോയുണ്ട്. കൈക്കുഞ്ഞുമായി മെട്രോ ട്രെയിനിൽ കയറിയ യുവതിയ്ക്ക് സീറ്റ് കിട്ടാതെ നിലത്തിരുന്ന് യാത്ര ചെയ്യുന്ന സ്ത്രീയുടെയും കുഞ്ഞിന്റെയും വിഡിയോ. ട്വിറ്ററിലൂടെ ഐ എ എസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ ആണ് ഈ വിഡിയോ പങ്കുവെച്ചത്. നിങ്ങൾക്ക് എത്ര ഉയർന്ന ഡിഗ്രിയോ വിദ്യാഭ്യാസമോ ഉണ്ടായാലും അത് നിങ്ങളുടെ പെരുമാറ്റത്തില്‍ കൊണ്ടുവരാൻ സാധിച്ചില്ലെങ്കില്‍ അതിന് ഒരു പേപ്പർ കടലാസിന്റെ വാല്യൂ മാത്രമേ ഉള്ളുവെന്ന ക്യാപ്ഷനോടെയാണ് അവനീഷ് ശരണ്‍ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
വിഡിയോയിൽ കാണുന്നത് പ്രകാരം മെട്രോ ട്രെയിനിൽ എല്ലാ സീറ്റിലും ആളുകളുണ്ട്. എന്നാൽ കൈക്കുഞ്ഞുമായി ട്രെയിനിൽ കയറിയ യുവതി കുഞ്ഞിനെ മടിയിൽ കിടത്തി മെട്രോയുടെ നിലത്തിരിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. അതേസമയം ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ നിരവധിപ്പേരാണ് ഈ ട്രെയിനിലെ യാത്രക്കാരെ വിമർശിച്ചുകൊണ്ട് എത്തുന്നത്. ഒരാൾ പോലും അവരെ സഹായിക്കാനുള്ള മനസ് കാണിക്കാത്തത് വളരെയധികം മോശമായി എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.
Read also: എന്നെ ദത്തെടുക്കാമോ- രണ്ടാനച്ഛനോട് ചോദിച്ച് കുഞ്ഞ്; ഹൃദയസ്പർശിയായ വിഡിയോ
അതേസമയം ഈ വിഡിയോ പങ്കുവെച്ചതിന് പിന്നാലെ ഇത് പഴയ വിഡിയോ ആണെന്നും ഈ സ്ത്രീയ്ക്ക് മെട്രോയിലെ പലരും സീറ്റ് വാഗ്ദാനം നൽകിയെങ്കിലും അവർ അത് നിരസിച്ചുകൊണ്ട് നിലത്ത് ഇരുന്നതാണെന്നും പറഞ്ഞുകൊണ്ട് പലരും രംഗത്തെത്തി. അതേസമയം ഇതിൽ ഏതാണ് യാഥാർഥ്യം എന്ന് അന്വേഷിച്ചുകൊണ്ട് എത്തുന്നവരും നിരവധിയുണ്ട്. എന്തായാലും അവർ ഒരു അമ്മയാണെന്നും അവർക്ക് സമൂഹത്തിൽ നിന്നും ലഭിക്കേണ്ട പരിഗണന ലഭിച്ചിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് സമൂഹമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവരും നിരവധിയാണ്.
സമൂഹമാധ്യമങ്ങളിൽ വൈറലായ അമ്മയുടെയും കുഞ്ഞിന്റെയും വിഡിയോ കാണാം…
आपकी डिग्री सिर्फ़ एक काग़ज़ का टुकड़ा है, अगर वो आपके व्यवहार में ना दिखे. pic.twitter.com/ZbVFn4EeAX
— Awanish Sharan (@AwanishSharan) June 18, 2022
Story highlights: Video of Woman With Baby Sits On Floor In Metro- Reacts social media