എന്നെ ദത്തെടുക്കാമോ- രണ്ടാനച്ഛനോട് ചോദിച്ച് കുഞ്ഞ്; ഹൃദയസ്പർശിയായ വിഡിയോ

June 18, 2022

കുഞ്ഞുങ്ങളുടെ കളിയും ചിരിയും കുസൃതിയും മാത്രമല്ല ചിലപ്പോഴൊക്കെ അവരുടെ സങ്കടങ്ങളും സോഷ്യൽ ഇടങ്ങളിൽ വൈറലാകാറുണ്ട്. നിഷ്കളങ്കത നിറഞ്ഞ കുരുന്നുകളുടെ ചിത്രങ്ങളും വിഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപെടുന്നതിനിടെയിൽ ഏറെ ചർച്ചയാകുകയാണ് തന്നെ നിയമപരമായി ദത്തെടുക്കാമോയെന്ന് രണ്ടാനച്ഛനോട് ചോദിക്കുന്ന ഒരു ബാലന്റെ ദൃശ്യങ്ങൾ. ബാലന്റെ അമ്മയായ എമ്മ മില്ലറാണ് ഈ ഹൃദയസ്പർശിയായ നിമിഷത്തിന്റെ വിഡിയോ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

കുഞ്ഞിന്റെ അമ്മയുടെ വിവാഹദിനത്തിലാണ് അമ്മയുടെ ഭർത്താവായി വന്ന ആളോട് തന്നെ ദത്തെടുക്കാമോ എന്ന് ഈ കുഞ്ഞ് വളരെ നിഷ്കളങ്കമായി ചോദിക്കുന്നത്. കൈയിൽ ഒരു പേപ്പറും പിടിച്ച് വിവാഹവേഷത്തിൽ നിൽക്കുന്ന അമ്മയുടെയും രണ്ടാനച്ഛന്റെയും അരികിലേക്ക് എത്തുന്ന കുഞ്ഞിനെയാണ് ദൃശ്യങ്ങളിൽ ആദ്യം കാണുന്നത്. അവർക്കരികിൽ എത്തിയ കുഞ്ഞ് കൈയിൽ കരുതിയ പേപ്പർ അമ്മയുടെ ഭർത്താവിനെ ഏൽപ്പിക്കുകയാണ്. പേപ്പറിൽ എഴുതിയത് വായിച്ച ശേഷം വളരെ വികാരനിര്ഭരമായാണ് അദ്ദേഹം കുഞ്ഞിനെ ചേർത്ത് നിർത്തിയത്.

Read also: മരുന്നു കഴിക്കാൻ വേണ്ടി എച്ചിൽ കഴിക്കേണ്ടിവന്നിട്ടുണ്ട്; പ്രവാസ ജീവിതത്തിലെ നോവുന്ന അനുഭവങ്ങൾ പങ്കുവെച്ച് എലിസബത്ത്

അതേസമയം ഈ അച്ഛന്റെയും മകന്റെയും വിഡിയോ എമ്മ മില്ലർ പങ്കുവെച്ചതിന് പിന്നാലെ നിരവധിപ്പേരാണ് ഐ കുടുംബത്തിന് ആശംസയറിയിച്ചുകൊണ്ട് എത്തിയത്. ഏറ്റവും നല്ല ദിവസത്തിൽ തന്നെയാണ് മകൻ ബ്രെയ്‌ലോൺ തന്നെ ദത്തെടുക്കാമോയെന്ന് ജമർ മില്ലറോട് ആവശ്യപ്പെട്ടത് എന്നാണ് എമ്മ വിഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

വളരെ ഹൃദയസ്പർശിയായ നിമിഷമാണ് ഇതെന്നാണ് പലരും വിഡിയോ കണ്ടശേഷം സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഈ ദൃശ്യങ്ങൾ കണ്ട് കണ്ണുകൾ നിറഞ്ഞെന്നും നിരവധി തവണ ഒരേ വിഡിയോ കണ്ടുവെന്നുമാണ് പലരും കുറിക്കുന്നത്. വളരെ നിഷ്കളങ്കമായ ഈ മകന് സ്നേഹം അറിയിച്ചുകൊണ്ടും ഒട്ടനവധി ആളുകൾ എത്തുന്നുണ്ട്.

Story highlights: Video of Boy Surprises Stepdad Asking To Be Adopted