ഉറങ്ങുംമുൻപ് മൊബൈൽ ഫോണുകൾ മാറ്റിവെച്ചില്ലെങ്കിൽ…
മൊബൈൽ ഫോണുകൾ സ്ഥിരമായി കൈകളിൽ കരുതുന്നവരാണ് ഇന്ന് നമ്മളിൽ മിക്കവരും. എല്ലാ ആവശ്യങ്ങളും വിരൽ തുമ്പിൽ ലഭിക്കുന്നതിനാൽ മൊബൈൽ രാത്രിയിലും പകലുമൊക്കെ നാം കൈകളിൽ തന്നെ കൊണ്ടുനടക്കും. എന്നാൽ ഇവയുടെ അമിതമായ ഉപയോഗം നമ്മുടെ ആരോഗ്യവും ഉറക്കവും നശിപ്പിക്കുന്ന ഒന്ന് കൂടിയാണ്. രാത്രി കിടക്കും മുൻപ് ലാപ്ടോപ്പിലും മൊബൈൽ ഫോണിലുമെല്ലാം കണ്ണും നട്ടിരിക്കുന്നവർ അറിയുക ഇത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ഉറങ്ങുമ്പോൾ പലരും മൊബൈൽ ഫോൺ തലയണക്കരികിൽ വയ്ക്കാറുണ്ട്. ഈ ശീലം ഉള്ളവരാണ് നിങ്ങളെങ്കിൽ അത് എത്രയും പെട്ടന്ന് ഒഴിവാക്കുക. മാരകമായ കാന്‍സര്‍ പോലെയുള്ള രോഗങ്ങൾ വരെ ഇത്തരം ശീലത്തിലൂടെ ഉണ്ടായേക്കാം എന്നാണ് പല പഠനങ്ങളും പറയുന്നത്. മൊബൈല്‍ ഫോണില്‍ നിന്നും പുറംതള്ളുന്ന ഇലക്ട്രോ മാഗ്നെറ്റിക് സിഗ്നലുകള്‍ തന്നെയാണ് ഇതിനു പിന്നില്‍. തലച്ചോറിലെ ട്യൂമര്‍, ഉമിനീര് ഗ്രന്ഥിയിലെ ക്യാന്‍സര്‍ എന്നിവയ്ക്കാണ് ഇത് കൂടുതലും കാരണമാകുന്നത്.
സ്മാർട്ഫോണുകളുടെയും മറ്റ് സ്ക്രീനുകളിലെയും കടുത്ത നീല വെളിച്ചം മനുഷ്യന്റെ ഉറക്കത്തെ മാരകമായി ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത്തരം സ്ഥിരമായി ഉറക്കം ഇല്ലാതാക്കുന്നത് ചിലപ്പോൾ ഹൃദയാഘാതത്തിലേക്ക് വരെ നമ്മെ നയിച്ചേക്കാം. രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് മുൻപായി മൊബൈൽ ഫോണുകൾ കിടക്കയ്ക്കരികിൽ നിന്നും അല്പം മാറ്റിവയ്ക്കുക.
Read also: ഒന്നിച്ചുപാറി ദശലക്ഷക്കണക്കിന് മിന്നാമിനുങ്ങുകൾ; മനോഹര കാഴ്ചകാണാൻ സഞ്ചാരികൾക്കും അവസരം
കൊച്ചുകുട്ടികള്‍ അമിതമായി മൊബൈല്‍ ഉപയോഗിക്കരുത് എന്ന് ഡോക്ടര്മ്മാര് നിര്‍ബന്ധമായും പറയുന്നതും ഇതുകൊണ്ടാണ്. മുതിര്‍ന്ന ആളുകളെ അപേക്ഷിച്ചു കൊച്ചു കുട്ടികളുടെ തലയോട്ടിക്ക് കട്ടി തീരെ കുറവായിരിക്കും. ഇത് റേഡിയേഷന് കൂടുതല്‍ മാരകമായി ഇവരെ ബാധിക്കാന്‍ കാരണമാകും. മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ ഇയര്‍ ഫോണ്‍, സ്പീക്കര്‍ എന്നിവ കൂടുതലായി ഉപയോഗിക്കാന്‍ പറയുന്നതും ഈ റേഡിയേഷനില്‍ നിന്നും ഒരു പരിധി വരെ രക്ഷനേടാനാണ്.
Story highlights: Why You Should Not Sleep With Your Cell Phone at Night