വിവാഹം ചെയ്തത് പാവയെ ഇപ്പോൾ പാവക്കുഞ്ഞും ആയി; വിചിത്രമായ ജീവിതം നയിക്കുന്ന യുവതി, കാരണം

സമൂഹമാധ്യമങ്ങൾ ജനപ്രിയമായതോടെ കൗതുകം നിറഞ്ഞ ഒട്ടനവധി ചിത്രങ്ങളും വിഡിയോകളുമാണ് ദിവസവും കാഴ്ചക്കാരിലേക്ക് എത്തുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഏറെ കൗതുകം നിറയ്ക്കുന്നൊരു വാർത്തയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. കേൾക്കുമ്പോൾ ഏറെ കൗതുകം തോന്നുമെങ്കിലും പറഞ്ഞുവരുന്നത് വിചിത്രമായ ജീവിതം നയിക്കുന്ന മെറിവോൺ റോച്ച മോറേസ എന്ന യുവതിയെക്കുറിച്ചാണ്. ബ്രസീലിൽ നിന്നുള്ള ഈ 37 കാരി പറയുന്നത് താൻ ഒരു പാവയെ വിവാഹം കഴിച്ചെന്നും അതിൽ തനിക്ക് ഒരു പാവക്കുഞ്ഞ് ഉണ്ടെന്നുമാണ്.
അതേസമയം കേൾക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും പാവയുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങൾ അടക്കം സോഷ്യൽ ഇടങ്ങളിൽ പ്രചരിച്ചതോടെ ഇതിന്റെ കാരണം അന്വേഷിച്ച് നിരവധിപ്പേർ എത്തി. മെറിവോൺ റോച്ചയ്ക്ക് അവരുടെ ‘അമ്മ ഒരിക്കൽ തുണികൊണ്ട് നിർമ്മിച്ച ഒരു പാവയെ നൽകി. ഒരിക്കലും ഈ പാവയെ തനിക്ക് പിരിയാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ പിന്നീട് ഈ യുവതി ഈ പാവയെത്തന്നെ വിവാഹം കഴിക്കുകയായിരുന്നുവത്രേ. അതേസമയം ഈ പാവ ഭർത്താവിനോടൊപ്പമുള്ള തന്റെ ജീവിതം വളരെ സന്തോഷകരമാണെന്നും ഇപ്പോൾ ഇതിൽ തനിക്കൊരു പാവ കുഞ്ഞും ഉണ്ടെന്ന് പറയുകയാണ് ഈ യുവതി.
Read also: നിരഞ്ജനയ്ക്കൊപ്പം നൃത്തച്ചുവടുകളുമായി റംസാൻ; ത്രസിപ്പിക്കുന്ന വിഡിയോ
തന്റെ ഭർത്താവ് തനിക്ക് എല്ലാ കാര്യങ്ങളിലും വളരെയധികം സ്വാതന്ത്ര്യം നൽകുന്ന ആളാണ്. അദ്ദേഹം തന്റെ ഇഷ്ടങ്ങൾക്ക് എതിര് നിൽക്കാറില്ല, ഒരു വാക്കും തന്നോട് മറുത്തുപറയില്ലെന്നും പറയുന്നുണ്ട് ഈ യുവതി. അതേസമയം പാവക്കുഞ്ഞിനൊപ്പമുള്ള ചിത്രവും ഇവർ പങ്കുവെച്ചിട്ടുണ്ട്. കൂടെ നൃത്തം ചെയ്യാനും സന്തോഷം പങ്കിടാനും ഒരാളെ കിട്ടാതിരുന്നതോടെയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ഈ യുവതിയെ എത്തിച്ചത് എന്നാണ് വ്യക്തമാകുന്നത്. എന്തായാലും ഈ ദാമ്പത്യ ജീവിതത്തിൽ ഏറെ സന്തോഷവതിയാണ് ഇവർ.
Story highlights: Woman ‘Married’ A Rag Doll And Now Has A ‘Baby’