‘ഒരൊറ്റ ഭൂമി’- പരിസ്ഥിതിയെ മറന്നൊരു കളിവേണ്ട

June 5, 2022

ഇന്ന്, ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനം. മനുഷ്യനെ പോലെ പരിപാലനം ആവശ്യമാണ് പരിസ്ഥിതിക്കും. വലിയ തോതിലുള്ള ചൂഷ്ണങ്ങള്‍ക്ക് ഇരയാകുന്നുണ്ട് ഇക്കാലത്ത് പ്രകൃതി. മനുഷ്യന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രകൃതിയെ ഇല്ലായ്മ ചെയ്യുന്നു. അബംരചുംബികളായെ കെട്ടിട സമുച്ചയങ്ങള്‍ പണിയുന്നതിനുവേണ്ടി പ്രകൃതിയെ ചൂഷ്ണം ചെയ്യുമ്പോള്‍ നാം തിരിച്ചറിയേണ്ട ഒന്നുണ്ട്, നാം ഇരിക്കുന്ന കൊമ്പു തന്നെയാണ് മുറിക്കുന്നത് എന്ന്.

ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി 1972 മുതലാണ് ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ‘ഒരൊറ്റ ഭൂമി ‘എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം. ഇക്കുറി ലോകപരിസ്ഥിതി ദിനാചരണത്തിന് ആതിഥ്യം വഹിക്കുന്ന രാജ്യം സ്വീഡനാണ്.

പരിസ്ഥിതി സംരക്ഷണം എന്നത് വളരെയധികം പ്രാധാന്യത്തോടെ ചെയ്യേണ്ട ഒന്നാണ്. പ്രകൃതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഓരോ വ്യക്തിക്കും ബാധകമാണ്. ഇനിയും നാം പ്രകൃതിക്കെതിരെ തിരിഞ്ഞാല്‍ ഒരുപക്ഷെ വലിയ വില കൊടുക്കോണ്ടി വരും. ഇക്കഴിഞ്ഞ പ്രളയവും കാലാവസ്ഥയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളും ഓസോൺ പാളിയിലെ വിള്ളലുമൊക്കെ പരിസ്ഥിതിയോട് നാം ചെയ്ത ക്രൂരതകളുടെ പരിണിതഫലമാണെന്ന് പറയാതെ വയ്യ. ശുദ്ധവായുവും വിലകൊടുത്തുവാങ്ങേങ്ങ കാലം അതിവിദൂരമല്ലെന്ന് ഓർമ്മപ്പെടുത്തുന്നതാണ് ഇന്ന് നാം കണ്ടുവരുന്ന അമിതമായ വായു മലിനീകരണം.

Read also: ഒരു മകന് ജന്മം നൽകിയപ്പോൾ മറ്റൊരു മകനെ മരണത്തിന് വിട്ടുകൊടുക്കേണ്ടിവന്ന അമ്മ; ഹൃദയഭേദകം ഈ വാക്കുകൾ

ഓരോ പരിസ്ഥിതി ദിനത്തിലും മാത്രം ഒതുങ്ങേണ്ടതല്ല പ്രകൃതി സ്‌നേഹം. പരിസ്ഥിതിയെ സ്‌നേഹിക്കുക, അവയെ സംരക്ഷിക്കുക. വരും തലമുറകള്‍ക്കും അവകാശപ്പെട്ടതാണ് ഈ പ്രകൃതി. അതുകൊണ്ടു തന്നെ അവയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. കാത്തുവയ്ക്കാം വരും തലമുറയ്ക്കായി ഈ പ്രകൃതിയെ.

Story highlights: world environment day 2022