എ ആർ റഹ്മാന്റെ മകളുടെ വിവാഹ വിരുന്നിൽ പാടി ലോകത്തിലെ ഏറ്റവും ചെറിയ ഗായകൻ- വിഡിയോ

June 13, 2022

സംഗീതജ്ഞൻ എ ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാന്റെ വിവാഹവിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദ് എന്ന ഓഡിയോ എഞ്ചിനീയറെയാണ് ഖദീജ വിവാഹം കഴിച്ചത്. ഇപ്പോഴിതാ, രണ്ടുദിവസം മുൻപ് നടന്ന വിവാഹ വിരുന്നും വാർത്തകളിൽ നിറയുകയാണ്.

ചെന്നൈയിൽ ആയിരുന്നു വിവാഹ സൽക്കാരം നടന്നത്. ചടങ്ങിൽ അദ്ദേഹത്തിന്റെ സിനിമാ സുഹൃത്തുക്കളും സഹപ്രവർത്തകരും പങ്കെടുത്തു. മനീഷ കൊയ്‌രാള, ചലച്ചിത്ര പ്രവർത്തകരായ മണിരത്‌നം, ശേഖർ കപൂർ, ഗായകരായ സോനു നിഗം, ഉദിത് നാരായൺ, ജാവേദ് അലി, അബ്ദു റോസിക്, സംഗീതജ്ഞരായ ശിവമണി, ജതിൻ പണ്ഡിറ്റ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പാർട്ടിയിൽ നിന്നുള്ള ഒരു പ്രത്യേക വിഡിയോയാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ ഗായകനെന്ന നിലയിൽ റെക്കോർഡ് ബുക്കുകളിൽ തന്റെ പേര് ചേർത്ത അബ്ദു റോസിക്ക് ചടങ്ങിൽ ആലപിക്കുന്ന വിഡിയോ ആണിത്. പതിനെട്ടുകാരനായ അബ്ദു റോസിക്ക് എന്ന സംഗീതജ്ഞൻ ‘പാപ്പാ കെഹ്തേ ഹേ’ എന്ന ഗാനം ആലപിക്കുന്ന വിഡിയോ പങ്കുവെച്ചിട്ടുണ്ട്. എ ആർ റഹ്‌മാന്റെ മുന്നിലാണ് ഇദ്ദേഹം ഗാനം ആലപിക്കുന്നത്. പാട്ടിനുശേഷം ഈ കുഞ്ഞു ഗായകന് കൈകൊടുത്ത് അഭിനന്ദിക്കുന്നുണ്ട് എ ആർ റഹ്‌മാൻ.

Read also: ഷാൻ റഹ്മാന്റെ സംഗീതത്തിൽ ഒരു കല്യാണമേളം; ശ്രദ്ധനേടി ‘ഉല്ലാസ’ത്തിലെ പാട്ട്

വിവാഹത്തിന്, ഖദീജ ഓഫ്-വൈറ്റ് എത്‌നിക് വസ്ത്രമാണ് ധരിച്ചിരുന്നത്. റിയാസ്ദീൻ ഓഫ് വൈറ്റ് ഷെർവാണിയിൽ തിളങ്ങി. അതേസമയം ഗായികയും സംഗീതജ്ഞയുമാണ് ഖദീജ. കൃതി സനോൻ അഭിനയിച്ച മിമിയിലെ റോക്ക് എ ബൈ ബേബി ഉൾപ്പെടെ ഏതാനും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. വിവാഹ വിരുന്നിൽ കടുംനിറങ്ങളാണ് വധൂവരന്മാർ ഉൾപ്പെടെയുള്ളവർ ധരിച്ചത്.

Story highlights- World’s smallest singer sings at AR Rahman’s daughter Khatija’s reception