66 വർഷം മുൻപുള്ള ഫ്രിഡ്ജ്; പുത്തൻ ഫ്രിഡ്‌ജുകളേക്കാൾ അടിപൊളി- വിഡിയോ
കാലങ്ങൾ മുന്നോട്ട് പോകുംതോറും ടെക്‌നോളജി വളരുകയാണ്. ഒട്ടേറെ സകാര്യങ്ങൾ കൈപ്പിടിയിൽ എന്ന നിലയിലാണ് എല്ലാ നിര്മാണപ്രവർത്തനങ്ങളും മുന്നേറുന്നത്. ഫോണിന്റെ കാര്യത്തിൽ തന്നെ നോക്കു. ബുക്ക് ചെയ്തു വിളിച്ചിരുന്ന ട്രങ്ക് കോളിൽ നിന്നും എന്തും വിരൽത്തുമ്പിൽ ലഭിക്കുന്ന സ്മാർട്ട് ഫോണിലേക്ക് എത്തി കഴിഞ്ഞു. റെഫ്രിജറേറ്ററുകളിലാണ് പൊതുവെ ഇത്തരം പരീക്ഷണങ്ങൾ പെട്ടെന്ന് തന്നെ പ്രതിഫലിക്കാറുള്ളത്.
ഡബിൾ ഡോർ മുതൽ പലതരം കൗതുകങ്ങൾ ഫ്രിഡ്ജിൽ മാറിവന്നു. എന്നാൽ, എന്തൊക്കെ മാറ്റം വന്നെന്നു പറഞ്ഞാലും 1956-ലെ ഫ്രിഡ്ജിന്റെ ഒരു പരസ്യം കണ്ടാൽ ആരായാലും ഒന്ന് അമ്പരക്കും. ലോസ്റ്റ് ഇൻ ഹിസ്റ്ററി എന്ന പേജാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഒരു ഫ്രിഡ്ജിന് വേണ്ടിയുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് പരസ്യമാണ് കാണാൻ സാധിക്കുക.
Why’s this 66 year old fridge better than the one I got now pic.twitter.com/oFfu1CFfvI
— Lost in history (@lostinhist0ry) July 22, 2022
കുപ്പികൾ വയ്ക്കാനും , ചീസ്, വെണ്ണ എന്നിവയ്ക്കുമായി ഡോറിൽത്തന്നെ ധാരാളം അറകൾ ഉണ്ട്. പഴങ്ങളും പച്ചക്കറികളും വേർപെടുത്തി പുറത്തേക്കെടുക്കാൻ സാധിക്കുന്ന ഒരു സംവിധാനം ഉണ്ട്. അതുമാത്രമല്ല. ഫ്രിഡ്ജിന്റെ ഷെൽഫുകൾ മുൻവശത്തേക്ക് വലിച്ചെടുക്കുംക്കാം, കൂടാതെ ഒരു ഐസ് ക്യൂബ് എജക്‌ടറും ഇതിലുണ്ട്.
‘എന്തുകൊണ്ടാണ് ഈ 66 വർഷം പഴക്കമുള്ള ഫ്രിഡ്ജ് ഇപ്പോൾ ലഭ്യമായതിനേക്കാൾ മികച്ചത്?’ – വിഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ. ഓൺലൈനിൽ പങ്കിട്ട വിഡിയോയ്ക്ക് 11.2 ദശലക്ഷം വ്യൂസ് ഉണ്ട്. ഇത്രയും വിപുലമായ ഒരു വിന്റേജ് ഫ്രിഡ്ജ് എല്ലാവരെയും അമ്പരപ്പിച്ചു. ഇന്നത്തെ ഫ്രിഡ്ജുകളേക്കാൾ വളരെ മികച്ച ഈ പഴയ റഫ്രിജറേറ്റർ ലഭ്യമാകാൻ വഴിയുണ്ടോ എന്നാണ് ആളുകൾ ഇപ്പോൾ വിഡിയോയ്ക്ക് താഴെ കമന്റായി രേഖപ്പെടുത്തുന്നത്.
Story highlights- 66 year old refrigerator