‘കേസരിയാ തേരാ..’- അതീവ ഹൃദ്യമായി പാടി അഹാന കൃഷ്ണ

July 31, 2022

രൺവീർ കപൂറും ആലിയ ഭട്ടും നായികാനായകന്മാരായ ചിത്രമാണ് ബ്രഹ്മാസ്ത്ര. ചിത്രത്തിന്റെ ഒന്നാം ഭാഗമായ ശിവയിലെ മനോഹരമായ ഗാനമാണ് ‘കേസരിയാ’. ഗാനം പ്രേക്ഷകരിൽ വളരെയധികം തരംഗമായി മാറിയിരുന്നു. അർജിത് സിംഗാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. യുട്യൂബിൽ ഇതിനോടകം ഹിറ്റായി മാറിയ ഗാനം മലയാളത്തിൽ ആലപിക്കുന്നത് സംഗീതജ്ഞനായ ഹിഷാം അബ്ദുൽ വഹാബ് ആണ്.

ഇപ്പോഴിതാ, മനോഹരമായ ഗാനം ആലപിക്കുകയാണ് നടി അഹാന കൃഷ്ണ. അതിമനോഹരമായാണ് അഹാനയുടെ ആലാപനം. മുൻപും നിരവധി ഗാനങ്ങൾ പാടി വിസ്മയിപ്പിച്ചിട്ടുള്ളതിനാൽ പ്രേക്ഷകരും ആവേശത്തോടെയാണ് അഹാനയുടെ ആലാപനം ഏറ്റെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ അഹാന പാട്ടും നൃത്തവുമായി എപ്പോഴും സാന്നിധ്യം അറിയിക്കാറുണ്ട്. 

സമൂഹമാധ്യമങ്ങളിലൂടെ ഹിറ്റാകുന്ന ഗാനങ്ങൾക്ക് ചുവടുവയ്ക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട് അഹാന. അടുത്തിടെ ഗാംഗുഭായി കത്തിയാവാഡിയിലെ ഗാനത്തിന് അഹാന ചുവടുവെച്ചത് ശ്രദ്ധേയമായിരുന്നു. ബീസ്റ്റിലെ അറബിക് ഗാനത്തിനും നടി ചുവടുവെച്ചിരുന്നു.

Read Also: വരനും വധുവും മരിച്ചിട്ട് 30 വർഷം; ഇന്ന് ആഘോഷപൂർവ്വം വിവാഹം; അപൂർവ സംഭവം! – വിഡിയോ

ലൂക്ക, പതിനെട്ടാം പടി എന്നീ മലയാള സിനിമകളിലെ അഭിനയത്തിലൂടെയാണ് അഹാന ശ്രദ്ധേയയാകുന്നത്. സ്റ്റുഡിയോ സ്റ്റോറീസ് ആൻഡ് തോട്ട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്ന് നിർമ്മിച്ച് അരുൺ ബോസ് സംവിധാനം ചെയ്ത 2019 ലെ ലൂക്ക എന്ന സിനിമയിൽ നടൻ ടൊവിനോ തോമസിനൊപ്പം അഭിനയിച്ചതാണ് അഹാനയുടെ കരിയറിൽ വഴിത്തിരിവായത്.

Story highlights- Ahana Krishna sang Kesaria song