അനിലമ്മ ആള് പുലിയാണ്..; പ്രായം തളർത്താത്ത ഗംഭീര ചുവടുകളുമായി ഒരു മുത്തശ്ശി
തീർച്ചയായും പ്രായം ഒരു സംഖ്യ മാത്രമാണ്. ഇതിന് തെളിവാകുകയാണ് അനിലമ്മ എന്ന മുത്തശ്ശി കഴിഞ്ഞ ഏതാനും നാളുകളായി നൃത്ത ചുവടുകളും രസകരമായ ഡയലോഗുകളുമായി പ്രായമായ നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ താരമായി മാറി. അടുത്തിടെ ഹിന്ദി, പഞ്ചാബി ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്ന പ്രായമായ സ്ത്രീയുടെ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിമാറിയിരുന്നു.
ഇപ്പോഴിതാ, മലയാളിയായ ഒരു മുത്തശ്ശിയാണ് നൃത്തം ചെയ്യുകയും എല്ലാവരെയും അതിശയിപ്പിക്കുകയും ചെയ്യുന്നത്. അനിലമ്മ മലയാളികൾക്ക് സുപരിചിതയാണ്. ചടുലമായ ചുവടുകളുമായി അമ്പരപ്പിക്കുന്ന പ്രകടനം എപ്പോഴും കാഴ്ചവയ്ക്കാറുണ്ട് അനിലമ്മ. ടിക്ടോക്കിലെ ഡാൻസുകാരി എന്ന നിലയിലാണ് ചട്ടയും മുണ്ടും ഉടുത്ത അനിലമ്മ താരമായി മാറിയത്. നിരവധി വേദികളിൽ എത്തിയ ഈ മുത്തശ്ശി ചുരുളി എന്ന സിനിമയിലും വേഷമിട്ടു.
വിഡിയോ കാണുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക; https://fb.watch/esEANXQbTm/
Read Also: അഞ്ചാം നിലയിൽ നിന്നും വീണ പിഞ്ചുകുഞ്ഞിനെ അതിസാഹസികമായി രക്ഷിച്ച് യുവാവ്- വിഡിയോ
ഇപ്പോഴിതാ, ഫ്ളവേഴ്സ് ടി വി ഒരുക്കിയ അമ്മമാരുടെ സംസ്ഥാന സമ്മേളനം എന്ന പരിപാടിയിലും വിസ്മയിപ്പിക്കുന്ന പ്രകടനവുമായി അമ്പരപ്പിക്കുകയാണ് അനിലമ്മ.കാവേരി പുഴയിൽ എന്ന പാട്ടിനൊപ്പം പ്രായം തളർത്താത്ത ചുവടുകളുമായി അമ്പരപ്പിക്കുന്നു ഈ മിടുക്കി മുത്തശ്ശി. ബ്രേക്ക്ഡാൻസും ന്യൂജനറേഷൻ പാട്ടുമെല്ലാം ഒരുപോലെ കൈകാര്യം ചെയ്യാറുണ്ട് അനിലമ്മ. അറുപത്തിയാറു വയസിലും അനിലമ്മ ‘ഫുൾ ഓൺ’ ആണ്. ചട്ടയും മുണ്ടും ഉടുത്തുള്ള വിഡിയോകളാണ് ശ്രദ്ധനേടിയിട്ടുള്ളതെങ്കിലും മകൻ നിർബന്ധിച്ച് പാന്റും ബനിയനുമൊക്കെ ധരിപ്പിച്ചും നൃത്തം ചെയ്യിക്കാറുണ്ടെന്ന് അനിലമ്മ അഭിമുഖങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
Story highlights- anilamma dance performance