ഇത് സാക്ഷാൽ ജാനകിയമ്മയോ… ആൻ ബെൻസന്റെ പാട്ടിനുമുന്നിൽ അതിശയിച്ച് ജഡ്ജസ്
അക്ഷരം, ഭാവം, ശ്രുതി, ലയം… ഇവയെല്ലാം ഒത്തുചേർന്ന് എങ്ങനെയാണ് ഇത്രയും മനോഹരമായി ഒരു പാട്ട് പാടാൻ സാധിക്കുക… ഫ്ളവേഴ്സ് ടോപ് സിംഗറിലെ മിടുക്കി ഗായിക ആൻ ബെൻസന്റെ പാട്ട് കേട്ടാൽ ഇങ്ങനെയൊരു ചോദ്യം ആരും ചോദിച്ചുപോകും. അത്രമേൽ ഗംഭീരമാണ് ഈ കുഞ്ഞുഗായികയുടെ ആലാപനം.
ഇപ്പോഴിതാ ജാനകിയമ്മ പാടി ഗംഭീരമാക്കിയ ഒരു പഴയകാല സൂപ്പർഹിറ്റ് ഗാനവുമായി ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിൽ മാറ്റുരയ്ക്കാൻ എത്തുകയാണ് ആൻ ബെൻസൺ. 1971 ൽ പുറത്തിറങ്ങിയ ‘കൊച്ചനിയത്തി’ എന്ന ചിത്രത്തിലെ ‘സുന്ദരരാവിൽ… ചന്ദനമുകിലിൽ മന്ത്രങ്ങളെഴുതും ചന്ദ്രികേ…’ എന്ന ഗാനമാണ് ആൻ വേദിയിൽ ആലപിക്കുന്നത്. ജാനകിയമ്മ പാട്ടിന് നൽകിയ അതെ ഭാവവും ഫീലും നൽകി അതിഗംഭീരമായി ഈ പാട്ട് പാടുന്ന ഗായികയ്ക്ക് നൂറിൽ നൂറ് മാർക്കും നൽകുകയാണ് പാട്ട് വേദിയിലെ വിധികർത്തക്കാർ.
Read also: നഗുമോ… പാട്ട് വേദിയിൽ പാടിത്തകർത്ത് ജഡ്ജസ്; ധന്യ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് സംഗീതപ്രേമികൾ
ആൻ ബെൻസന്റെ അതിശയിപ്പിക്കുന്ന ആലാപനത്തിന് ശേഷം എഴുന്നേറ്റ് നിന്ന് കൈയടിച്ചുകൊണ്ടാണ് വേദി ഈ ഗായികയെ സ്വീകരിക്കുന്നത്. ഇത് സാക്ഷാൽ ജാനകിയമ്മയാണോ എന്ന് തോന്നിപ്പോയി എന്നാണ് പാട്ടിന് ശേഷം ഗായകൻ എംജി ശ്രീകുമാർ വേദിയിൽ പറഞ്ഞത്. ഒപ്പം ഈ പ്രായത്തിൽ ഈ പാട്ട് ഇത്രയും പെർഫെക്ഷനോടുകൂടി പാടാൻ സാധിക്കുക എന്നത് ഒരു വലിയ കാര്യമാണെന്നും പറയുന്നുണ്ട് സംഗീത സംവിധായകൻ എം ജയചന്ദ്രൻ. വർഷങ്ങൾ ഏറെ കഴിയുമ്പോൾ ഇന്ന് ജാനകിയമ്മയുടെ പാട്ടുകൾ കേൾക്കുന്ന അതേ ആരാധനയോടെ ആളുകൾ ആൻ കുട്ടിയുടെ പാട്ടുകളും കേൾക്കട്ടെ എന്നാശംസിക്കുകയാണ് ഗായിക അനുരാധ. മികച്ച ആലാപനത്തിലൂടെ ഇതിനോടകം പ്രേക്ഷകരുടെ ഇഷ്ടഗായികയായി മാറിയ ആനിന്റെ പാട്ടിന് ആരാധകരും ഏറെയാണ്.
Story highlights: Ann Benson sings like S Janaki gets a big round of applause