നഗുമോ… പാട്ട് വേദിയിൽ പാടിത്തകർത്ത് ജഡ്ജസ്; ധന്യ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് സംഗീതപ്രേമികൾ

July 7, 2022

കുഞ്ഞുപാട്ടുകാരുടെ കളിയും ചിരിയും നിഷ്കളങ്കമായ വർത്തമാനങ്ങളും അരങ്ങേറുന്ന ഫ്ളവേഴ്സ് ടോപ് സിംഗർ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ പാട്ട് വേദിയിലെ ചില അസുലഭ നിമിഷത്തിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് പാട്ട് പ്രേമികളുടെ ഹൃദയതാളങ്ങൾ കവരുന്നത്. സംഗീതത്തെ അത്യധികം സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിനോട് ചേർന്ന് പ്രവർത്തിക്കുന്നത്. കുഞ്ഞുങ്ങളുടെ പാട്ടിനൊപ്പം കളിയും ചിരിയുമായി വിധികർത്താക്കളും ഈ വേദിയെ കൂടുതൽ ഗംഭീരമാക്കാറുണ്ട്. അത്തരത്തിൽ ഒരു മുഹൂർത്തത്തിന് വീണ്ടും സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഈ വേദി.

കുഞ്ഞുപ്രായത്തിനുള്ളിൽ അതിശയിപ്പിക്കുന്ന ആലാപനമികവുകൊണ്ട് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയതാണ് ഫ്ളവേഴ്സ് ടോപ് സിംഗറിലെ കുരുന്ന് ഗായകൻ ശ്രീനന്ദ്, ഇത്തവണ ‘മാനസനിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനിയുണർത്തി…’ എന്ന പഴയകാല ഗാനവുമായാണ് ഈ കുഞ്ഞുമോൻ വേദിയിൽ എത്തിയത്. ഈ പാട്ടിന് ശേഷം ശ്രീനന്ദിന് പാട്ടിലെ പോരായ്മകൾ പറഞ്ഞ് നൽകിയും കുഞ്ഞിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടും വേദിയിലെ വിധികർത്താക്കളും എത്തി. പാട്ടിലെ പോരായ്മകൾ പാട്ടുപാടികൊണ്ട് തിരുത്തിത്തുടങ്ങിയ ജഡ്ജസ് പിന്നീട് ഒരു സംഗീത കച്ചേരി തന്നെയാണ് ആ വേദിയിൽ സൃഷ്ടിച്ചത്.

Read also; മഴവില്ലാടും മലയുടെ മുകളിൽ…; ചിത്രാമ്മയുടെ പാട്ടുമായി ശ്രീനന്ദ, ശബ്ദമാധുര്യംകൊണ്ട് മലയാളി ഹൃദയങ്ങളിൽ ചേക്കേറാൻ കുഞ്ഞുഗായിക

വിധികർത്താക്കളായ അനുരാധ, എംജി ശ്രീകുമാർ എം ജയചന്ദ്രൻ എന്നിവർക്കൊപ്പം ടോപ് ബാൻഡും ചേർന്ന് വളരെ ഗംഭീരമായ നിമിഷങ്ങളാണ് ഈ വേദിയ്ക്ക് സമ്മാനിച്ചത്. നഗുമോ കീർത്തനം ഉൾപ്പെടെ പാടികൊണ്ടാണ് ജഡ്ജസ് ഈ വേദിയെ കൂടുതൽ സംഗീതസാന്ദ്രമാക്കിയത്.

കേൾക്കാൻ കൊതിയ്ക്കുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുരുന്നുകളുടെ കളിയും ചിരിയും അരങ്ങേറുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗര മൂന്നാം സീസണിലേക്കുള്ള ഓഡീഷനും ആരംഭിച്ചുകഴിഞ്ഞു. പാട്ടുപാടാനും സരസമായി സംസാരിക്കാനും കഴിവുള്ള അഞ്ചു വയസിനും പതിനാല് വയസിനും ഇടയിലുള്ള കുട്ടികൾക്കാണ് ഫ്ളവേഴ്‌സ് ടോപ് സിംഗറിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.

Story highlights: Flowers Top Singer Special moment touches the heart