‘അസ്‌നയിൽനിന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല..’- പാട്ടുവേദിയിൽ ഒരു വിസ്മയനിമിഷം

July 15, 2022

മലയാളികൾക്ക് മറക്കാനാകാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന വേദിയാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ. കുട്ടികളുടെ എല്ലാ മേഖലയിലുമുള്ള കഴിവുകൾ പ്രകടിപ്പിക്കാൻ ടോപ് സിംഗറിൽ ഇപ്പോൾ ഇടയ്ക്ക് ഇവന്റുമുണ്ട്. പാട്ടും നൃത്തവും അഭിനയവുമെല്ലാമായി കുട്ടി കലാപ്രതിഭകൾ സജീവമാകാറുണ്ട് വേദിയിൽ.

ഇപ്പോഴിതാ, അതിശയിപ്പിക്കുന്ന ആലാപനത്തിലൂടെ മനംകവരുകയാണ് അസ്‌ന. പ്രിയതമാ, പ്രിയതമാ എന്ന ഗാനമാണ് അസ്‌ന ആലപിക്കുന്നത്. അതിമനോഹരമാണ് ഈ മിടുക്കിയുടെ ആലാപനം. ‘അസ്‌നയിൽനിന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല..’ എന്ന് പറഞ്ഞുകൊണ്ടാണ് പാട്ടുവേദി ഈ സുന്ദരമായ പ്രകടനം ഏറ്റെടുത്തിരിക്കുന്നത്.

Read Also: നൃത്തം ചെയ്യുന്നെങ്കിൽ ഇങ്ങനെവേണം; അതിമനോഹര ചുവടുകളുമായി അമ്പരപ്പിച്ച് ഒരു സ്ത്രീ- ഹൃദ്യമായ കാഴ്ച

അതേസമയം, ടോപ് സിംഗർ വേദിയിലെ പോരാട്ടം കൂടുതൽ രസകരവും സജീവവുമാകുകയാണ്. ഓരോ റൗണ്ടിലും വ്യത്യസ്തമായ ഗാനങ്ങളുമായി അമ്പരപ്പിക്കാനുള്ള ഒരുക്കത്തിലാണ് മത്സരാർത്ഥികൾ. എം ജി ശ്രീകുമാർ, എം ജയചന്ദ്രൻ, എന്നിവരാണ് ഇത്തവണ പാട്ടുവേദിയിലെ വിധികർത്താക്കളായി എത്തുന്നത്.

Read Also; “അഭിപ്രായ വ്യത്യാസത്തിലും ചേർത്ത് നിർത്തുന്നു, ലാലേട്ടൻ ഒരു വിസ്‌മയമാണ്..”; ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു

ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ സീസൺ 2 ചുരുങ്ങിയ സമയത്തിനുള്ളിലാണ് ജനപ്രിയമായി മാറിയത്. ഒട്ടേറെ കുരുന്നു പാട്ടുകാർ പ്രേക്ഷകരുടെ ഇഷ്ടവും നേടി. ആലാപനത്തിന്റെ ടെൻഷനൊന്നുമില്ലാതെ ഇവർ കുസൃതി നിറഞ്ഞ കഥകളുമായി പ്രേക്ഷക മനസുകളിൽ ഇടംനേടി കഴിഞ്ഞു.

Story highlights- asna’s mesmerising performance