‘ദോച്ച ദോച്ച, ചൂട് ദോച്ച..’- ചിരി പടർത്തി ഒരു കുഞ്ഞു മിടുക്കൻ
വീട്ടുജോലികളിൽ നിന്ന് കുട്ടികൾ ധാരാളം കാര്യങ്ങൾ പഠിക്കും. വീടിനെയും കുടുംബത്തെയും പരിപാലിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് ചെറുപ്പം മുതൽ അച്ഛനമ്മമാർക്കൊപ്പം ചേർന്ന് പഠിക്കുന്നത് എപ്പോഴും നല്ലതുമാണ്. ഭക്ഷണം തയ്യാറാക്കുക, വൃത്തിയാക്കുക, പൂന്തോട്ട പരിപാലനം തുടങ്ങി മുതിർന്നുകഴിയുമ്പോൾ ജീവിതത്തിൽ ഉപയോഗിക്കാൻ കഴിയുന്ന കഴിവുകൾ അവർ ഇങ്ങനെ പഠിക്കുന്നു. ഇപ്പോഴിതാ, അച്ഛനൊപ്പം ചേർന്ന് ദോശ ചുടുന്ന കുഞ്ഞു മിടുക്കനാണ് താരം.
‘അമ്മ ചുട്ടുനൽകുന്ന ദോശ ചട്ടുകത്തിൽ എടുത്ത് തീൻമേശയിൽ ഇരിക്കുന്ന അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെല്ലാം വിതരണം ചെയ്യുകയാണ് ഈ മിടുക്കൻ. ദോശയുമായി പോകുന്നതിനൊപ്പം ‘ദോച്ച ദോച്ച, ചൂട് ദോച്ച’ എന്നും ഈ കുറുമ്പൻ പറയുന്നുണ്ട്. ഉത്സാഹത്തോടെ ദോശ വിതരണം ചെയ്യുന്നതും അടുത്ത ദോശയ്ക്കായ് ആവേശത്തോടെ മടങ്ങി അടുക്കളയിലേക്ക് എത്തുന്നതുമൊക്കെ കൗതുകം വിടർത്തുന്ന കാഴ്ചകളാണ്.
read Also: അവാർഡ് പ്രഖ്യാപനത്തിന് മുൻപ് ടെൻഷനടിച്ച് അപർണ; ഗായകൻ സിദ്ധാർഥ് പങ്കുവെച്ച വിഡിയോ വൈറലാവുന്നു
ഇങ്ങനെ വീട്ടുകാർക്കൊപ്പം ജോലികളിൽ ഏർപ്പെടുന്നത് കുട്ടികൾക്ക് വ്യക്തമായി ആശയവിനിമയം നടത്തുക, ചർച്ചകൾ നടത്തുക, സഹകരിക്കുക, ഒരു ടീമായി പ്രവർത്തിക്കുക തുടങ്ങിയ കഴിവുകളുടെ അനുഭവം നൽകും എന്നതാണ് ശ്രദ്ധേയം. ഇങ്ങനെയുള്ള കുഞ്ഞു കുഞ്ഞു ജോലികൾ അവരെ കഴിവുള്ളവരും ഉത്തരവാദിത്തമുള്ളവരുമായി തോന്നാൻ സഹായിക്കുന്നു. ഒപ്പം വീട്ടുജോലികൾ പങ്കുവയ്ക്കുന്നത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്യും.
Story highlights- child distributes dosha to everyone