‘കോബ്ര’യിലെ തന്റെ കഥാപാത്രങ്ങൾക്കായി ഏഴ് ശബ്ദങ്ങളിൽ ഡബ്ബ് ചെയ്യാൻ വിക്രം

July 22, 2022

കൊവിഡിന് ശേഷം തിയേറ്റർ റിലീസുകൾ ഇല്ലാത്ത താരമാണ് വിക്രം. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം ഒടിടി റിലീസുമായിരുന്നു. അതിനാൽ തന്നെ അടുത്ത ചിത്രം ‘കോബ്ര’ ഈ വർഷം ഓഗസ്റ്റിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. ആരാധകർ അദ്ദേഹത്തെ ബിഗ് സ്‌ക്രീനിൽ കാണുന്നതിനായി ആകാംക്ഷയിലാണ്. സ്പൈ ത്രില്ലറായി ഒരുക്കിയിരിക്കുന്ന കോബ്രയിൽ ഏഴ് കഥാപാത്രങ്ങളിൽ വിക്രം പ്രത്യക്ഷപ്പെടുമെന്നും റിപ്പോർട്ടുണ്ട്.

ചിത്രത്തിലെ ഏഴ് കഥാപാത്രങ്ങൾക്കും വിക്രം ഡബ്ബ് ചെയ്തിട്ടുണ്ട്. വ്യത്യസ്ത പ്രായത്തിലുള്ള ഏഴ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനാൽ അവയ്‌ക്കെല്ലാം പല ശബ്ദത്തിൽ താരം ഡബ്ബ് ചെയ്തതായി പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നു.ഗണിതശാസ്ത്രജ്ഞനായ കഥാപാത്രമാണ് കോബ്രയിൽ പ്രധാനമായും നടൻ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത് ആ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ്. ശ്രീനിധി ഷെട്ടി നായികയായി എത്തുമ്പോൾ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താൻ, കെ എസ് രവികുമാർ, മിർണാളിനി രവി, മിയ ജോർജ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചിരിക്കുന്നു, അടുത്തിടെ ചെന്നൈയിൽ നടന്ന ചടങ്ങിൽ സിനിമാ ഗാനങ്ങളുടെ ലോഞ്ച് നടന്നു.

Read Also: ‘വെള്ളത്തിൽ നിന്നും പൊങ്ങിവന്നപ്പോൾ അമ്മയാണെന്നു തോന്നിയതേയില്ല..’- ചിരിപടർത്തി നിത്യ ദാസിന്റെ മകൾ

രണ്ട് വർഷത്തിലേറെയായി ചിത്രം പലവിധത്തിലുള്ള പ്രൊഡക്ഷനുകളിലാണ്. ഒട്ടേറെ സമയമെടുത്ത് അണിയറയിൽ ഒരുങ്ങുന്നതിനാൽ ‘കോബ്ര’യെക്കുറിച്ചുള്ള പ്രതീക്ഷകൾ വളരെ വലുതുമാണ്. കൂടാതെ ഇത് വിക്രമിന്റെ ഏറ്റവും വലിയ തിയേറ്റർ റിലീസായി മാറും.

Story highlights- Chiyaan Vikram dubs in seven voices for his characters in ‘Cobra’